വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവേ നിയന്ത്രണം വിട്ട് കാര്‍ കനാലില്‍ മറിഞ്ഞു; മൂന്ന് പേര്‍ മരിച്ചു

കേരളത്തിന് സമാനമായി ഹരിയാനയിലും കനാലില്‍ കാര്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST
Edited by :migrator

ചണ്ഡീഗഡ്: കേരളത്തിന് സമാനമായി ഹരിയാനയിലും കനാലില്‍ കാര്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. നാലുപേര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കനാലില്‍ മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാനിപത്ത് സമല്‍ഖാ നഗരത്തില്‍ ബുദ്ഷാം കനാലിലാണ് അപകടം നടന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കനാലില്‍ മറിയുകയായിരുന്നു. മുങ്ങിക്കൊണ്ടിരുന്ന കാറില്‍ നിന്ന് ഒരുവിധത്തില്‍ രക്ഷപ്പെട്ട ഒരു യാത്രക്കാരനാണ് വഴിയാത്രക്കാരെ വിവരം അറിയിച്ചത്. പ്രദേശവാസികള്‍ ഉടന്‍ തന്നെ കാറില്‍ നിന്ന് മറ്റു മൂന്ന് പേരെ പുറത്തെടുത്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

പാനിപത്ത് റിഫൈനറിയിലെ സേഫ്റ്റി സൂപ്പര്‍വൈസര്‍മാരാണ് മരിച്ച മൂന്ന് പേര്‍. ഡല്‍ഹിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now