കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോള്‍ അമ്മ കണ്ടത് പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് ചോരയൊലിക്കുന്ന നിലയിലാണ്.

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:47 am IST

News Now

ലഖ്‌നൗ: മൂന്ന് മാസം പ്രായമുള്ള കുട്ടിയെ പതിനേഴുകാരന്‍ ബലാത്സംഗം ചെയ്തു.  ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലാണ് സംഭവം. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോള്‍ അമ്മ കണ്ടത് പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് ചോരയൊലിക്കുന്ന നിലയിലാണ്. ഉടന്‍  തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഉയര്‍ന്ന ചികിത്സാസൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി. 

കുടുംബാംഗങ്ങളുടെ പരാതിയില്‍ ബഗ്‌വാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും നാല് സംഘങ്ങളെ നിയോഗിച്ചതായും പൊലീസ് പറഞ്ഞു.

'പ്രതി ഇപ്പോഴും ഒളിവിലാണ്, പ്രതികളെ പിടികൂടാന്‍ നാല് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്,' ഇറ്റാ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഒപി സിംഗ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates