യുപിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണു; രണ്ടു മരണം; 12 പേരെ രക്ഷപ്പെടുത്തി; മൂന്നുപേര്‍ക്കായി തിരച്ചില്‍ ( വീഡിയോ)

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വലിയ ശബ്ദത്തോടെ മൂന്നു നില കെട്ടിടം തകര്‍ന്നു വീണത്

ഫോട്ടോ: എഎൻഐ
Edited by :migrator
Last Updated :20 ജനുവരി 2024, 9:24 am IST

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബരാബാന്‍കി ജില്ലയിലെ ഫത്തേപൂര്‍ കോട്‌വാലിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ കെട്ടിടത്തില്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

റോഷ്‌നി ബാനോ (22), ഹക്കിമുദ്ദീന്‍ (28) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വലിയ ശബ്ദത്തോടെ മൂന്നു നില കെട്ടിടം തകര്‍ന്നു വീണത്. 

പൊലീസും സംസ്ഥാന ദുരന്ത നിവാരണ സമിതിയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട കെട്ടിടത്തില്‍ നിന്നും 12 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now