മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഇന്നു മുതല്‍ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പെട്രോളും ഡീസലും ലഭിക്കില്ല

Petrol Pump
ഫയൽ ചിത്രം
Last Updated :6 June 2024, 3:18 pm IST

News Now

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഇന്നു മുതല്‍ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പെട്രോളും ഡീസലും ലഭിക്കില്ല. വാക്‌സിന്‍ എടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ വരുന്നവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ഇന്ധനം നല്‍കരുതെന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം. 

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ ലഭ്യമാന്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചു. രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴു വരെയാണ് ഇന്നു മുതല്‍ പ്രവര്‍ത്തനം. ഇതുവഴി രാത്രി ഡ്യൂട്ടിയില്‍ ഉള്ളവരെ പകല്‍ ജോലിക്കു നിയോഗിക്കാനാവുമെന്ന് പമ്പ് ഉടമകളുടെ സംഘടന പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പെട്രോള്‍ ഇല്ല; ഉത്തരവിട്ട് ജില്ലാ കലക്ടര്‍, നടപ്പാക്കി പമ്പ് ഉടമകള്‍