നിലവില്‍ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്

pension
Representational Image
Last Updated :15 October 2026, 10:29 am IST

News Now

തിരുവനന്തപുരം: വീട്ടില്‍ എയര്‍കണ്ടീഷനര്‍ (എസി) ഉള്ളവര്‍ക്കും, താമസിക്കുന്ന വീട് 2,000 ചതുരശ്ര അടിയോ അതില്‍ കൂടുതലോ ഉള്ളവര്‍ക്കും കേരളത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ടാകില്ല. നിലവില്‍ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.

പെന്‍ഷന്‍ നല്‍കുന്നതില്‍ ഇത്തരക്കാര്‍ക്ക് യാതൊരുവിധ ഇളവുകളും നല്‍കാന്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. അര്‍ഹതയില്ലാത്ത ഒരാള്‍ക്ക് പോലും പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ കര്‍ശനമായി ഉറപ്പുവരുത്തണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ക്ഷേമ പെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡങ്ങളില്‍ നിന്ന് എസിയും 1000 സിസിയില്‍ താഴെയുള്ള വാഹനങ്ങളും ഒഴിവാക്കിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും തദ്ദേശവകുപ്പ് വ്യക്തമാക്കി. സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ വിലയിരുത്തിയാണ് പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ ഇളവ് അനുവദിക്കുന്ന ആവശ്യം സർക്കാർ തലത്തില്‍ പിന്നീട് പരിഗണിക്കുമെന്നും ജോയിന്റ് ഡയറക്ടര്‍ വ്യക്തമാക്കി.

Summary

No Welfare Pension for Those with ACs or Large Houses in Kerala: Local Self Government Department

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates