ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

പ്രീണനനയം മാത്രമാണ് മമതസര്‍ക്കാര്‍ തുടരുന്നതെന്നും മോദി പറഞ്ഞു.

TMC has made Hindus second-class citizens in Bengal
തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കിയെന്ന് പ്രധാനമന്ത്രി Source by : പിടിഐ
Last Updated :3 May 2024, 1:27 pm IST

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ബര്‍ദ്വാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സന്ദേശ്ഖലിയിലെ സ്ത്രീകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് രാജ്യത്തിന് മുഴുവന്‍ അറിയാം. അതിനുശേഷം മുഖ്യപ്രതിയെ സംരക്ഷിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചു, കാരണം അയാളുടെ പേര് ഷെയ്ഖ് ഷാജഹാന്‍ എന്നായിരുന്നു'- പ്രധാനമന്ത്രി പറഞ്ഞു.

'ഇന്നലെ ബംഗാളില്‍ ഒരു തൃണമൂല്‍ എംഎല്‍എ പരസ്യമായി ഭീഷണിപ്പെടുത്തിയത് ഞാന്‍ ടിവിയില്‍ കണ്ടു. രണ്ട് മണിക്കൂറിനുള്ളില്‍ ഹിന്ദുക്കളെ ഭാഗീരഥിയില്‍ മുക്കിക്കൊല്ലുമെന്നാണ് അദ്ദേഹത്തിന്റെ പ്രസംഗം. ഇത് ഏതുതരം ഭാഷയാണ്? ബംഗാളിലെ ഹിന്ദുക്കള്‍ക്ക് എന്താണ് സംഭവിക്കുന്നത്? ബംഗാളില്‍ ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരായാണ് പരിഗണിക്കുന്നത്'- മോദി പറഞ്ഞു. ജയ് ശ്രീറാം എന്ന മുദ്രാവാക്യത്തോട് പോലും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ഇവരൊക്കെ എങ്ങനെയുള്ളവരാണ്? രാമക്ഷേത്രം പണിയുന്നതിലും രാമനവമി ഘോഷയാത്രയിലും അവര്‍ക്ക് എതിര്‍പ്പുണ്ടെന്നും പ്രീണനനയം മാത്രമാണ് മമതസര്‍ക്കാര്‍ തുടരുന്നതെന്നും മോദി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്വന്തം സുഖത്തിന് വേണ്ടിയല്ല താന്‍ പ്രധാനമന്ത്രിയായതെന്ന് മോദി പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്നത് മാത്രമാണ് തന്റെ സ്വപ്‌നം. രാജ്യത്തെ ജനങ്ങള്‍ മാത്രമാണ് തന്റെ അവകാശികളെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബംഗാളില്‍ 2016 ല്‍ നടന്ന സ്‌കൂള്‍ അധ്യാപക നിയമനം കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കിയതുള്‍പ്പെടെ മമത ബാനര്‍ജി സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കൂട്ടത്തില്‍ സത്യസന്ധമായി ജോലി ലഭിച്ച നിരവധി പേരുണ്ട്. ഇവര്‍ക്ക് നിയമപരമായ പിന്തുണ നല്‍കാന്‍ ബംഗാള്‍ പാര്‍ട്ടി ഘടകത്തോട് നിര്‍ദേശിച്ചിരുന്നതായും മോദി പറഞ്ഞു. അന്യായമായ രീതിയിലൂടെ ജോലി നേടിയവര്‍ പ്രയാസമനുഭവിക്കേണ്ടിവരുമെന്നും സത്യസന്ധമായി ജോലി ലഭിച്ചവര്‍ക്കൊപ്പമായിരിക്കും ബിജെപിയെന്നും മോദി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now