പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലെ ഉള്‍പ്പടെ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:49 am IST

News Now

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലെ ഉള്‍പ്പടെ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ഭവാനിപൂരില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് മുന്നില്‍. 2800 വോട്ടിനാണ് മമത ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോഴുളള ലീഡ് നിലയാണിത്.

സംസേര്‍ഗഞ്ച്, ജംഗിപൂര്‍ മണ്ഡലങ്ങളിലും തൃണമൂല്‍ സ്ഥാനാര്‍ഥികളാണ് ലീഡ് ചെയ്യുന്നത്. പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോള്‍ ജംഗിപ്പൂരിലെ സ്ഥാനാര്‍ ജാക്കിര്‍ ഹുസൈന്‍ 1,717 വോട്ടിന് മുന്നിലാണ്. മൂന്നിടത്തും ബിജെപിയാണ് രണ്ടാമത്. 

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജനവിധി തേടിയ ഭവാനിപൂര്‍ മണ്ഡലത്തിലെ ജനവിധി ആണ് രാജ്യം ഉറ്റ് നോക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം എതിരായാല്‍ ബംഗാളിലെ മമത സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ആശങ്കയില്‍ ആകും.കഴിഞ്ഞ മാസം 29ന്ആണ് ബംഗാള്‍ ജനവിധി എഴുതിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates