മമത ബാനര്‍ജി ദുര്‍ഗ്ഗാദേവി, മോദി മഹിഷാസുരൻ; തൃണമൂല്‍ കോൺ​ഗ്രസിന്റെ പോസ്റ്റർ വിവാദത്തിൽ 

ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മദ്‌നാപൂരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്

വിവാദ പോസ്റ്റർ
Last Updated :20 January 2024, 8:58 am IST

കോൽക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ദുര്‍ഗ്ഗാദേവിയായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹിഷാസുരനായും ചിത്രീകരിക്കുന്ന പോസ്റ്ററിന് എതിരെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്തെ 108 മുനിസിപ്പാലിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കാനിരിക്കെ മദ്‌നാപൂരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഇത് പ്രധാനമന്ത്രിക്ക് അപമാനമാണെന്നും വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു. 

ഹിന്ദു പുരാണങ്ങളിലെ രാക്ഷസനായ മഹിഷാസുരനായാണ് മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിനേയും സിപിഐഎമ്മിനേയും ബലിയാടുകളാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, സിപിഐഎം അനുഭാവികൾ അവർക്ക് വോട്ട് ചെയ്താൽ ബലിയാടുകളാക്കപ്പെടും എന്ന അടിക്കുറിപ്പും പോസ്റ്ററിലുണ്ട്. മമത ബാനര്‍ജിയെ ദുര്‍ഗ്ഗാദേവിയായും പോസ്റ്ററില്‍ കാണിച്ചിട്ടുണ്ട്. 

മദ്‌നാപൂര്‍ ഉള്‍പ്പെടുന്ന ഒന്നാം വാര്‍ഡില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി അനിമ സാഹയാണ് മത്സരിക്കുന്നത്. പോസ്റ്റര്‍ പതിച്ചത് ആരാണെന്ന് തനിക്കറിയില്ലെന്നും ഇത്തരത്തിലുള്ള പോസ്റ്ററുകൾ തെറ്റാണെന്നും അനിമ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now