ദഹി അല്ല, തൈര്; ഹിന്ദി വാക്കു വേണ്ടെന്ന് തമിഴ്‌നാട്, വീണ്ടും 'ഭാഷാ യുദ്ധം'

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

തൈര് എന്ന തമിഴ് വാക്കു തന്നെയായിരിക്കും പായ്ക്കറ്റില്‍ അച്ചടിക്കുകയെന്ന് ആവിന്‍
Last Updated :20 January 2024, 9:18 am IST
Edited by :migrator


ചെന്നൈ: തൈരിന്റെ പായ്ക്കറ്റില്‍ ദഹി എന്ന ഹിന്ദി വാക്ക് പ്രിന്റ് ചെയ്യണമെന്ന, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) നിര്‍ദേശം അംഗീകരിക്കില്ലെന്ന് തമിഴ്‌നാട്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.

ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദേശം അംഗീകരിക്കില്ലെന്ന് തമിഴ്‌നാട്ടിലെ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ ആവിന്‍ വ്യക്തമാക്കി. അതോറിറ്റിയില്‍നിന്ന് ഇത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന ക്ഷീര വികസന മന്ത്രി എസ്എം നാസര്‍ അറിയിച്ചു.

തൈര് എന്ന തമിഴ് വാക്കു തന്നെയായിരിക്കും പായ്ക്കറ്റില്‍ അച്ചടിക്കുകയെന്ന് ആവിന്‍ അറിയിച്ചു. ഇക്കാര്യം അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര നയത്തിന്റെ ഭാഗമാണ് അതോറിറ്റിയുടെ നിര്‍ദേശമാണ് ഡിഎംകെ കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന ഘടകവും സര്‍ക്കുലറിനെ എതിര്‍ത്തു. എന്നാല്‍ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ ഭാഗമാണ് സര്‍ക്കുലര്‍ എന്നാണ് ബിജെപി നിലപാട്.

ദഹി നഹി പോഡ എന്ന ഹാഷ് ടാഗില്‍ ഒട്ടേറെ ട്വീറ്റുകള്‍ അതോറിറ്റി നിര്‍ദേശത്തിനെതിരെ വന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now