
News Now
'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്ത് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി

അഹമ്മദാബാദ്: ഗുജറാത്തില് ടെലിവിഷന് ഷോയുടെ പ്രേരണയില് മോര്ഫ് ചെയ്ത ചിത്രങ്ങള് കാട്ടി യുവതിയെ ബ്ലാക്ക് മെയില് ചെയ്ത കൗമാരക്കാരന് അറസ്റ്റില്. യുവതിയുടെ സഹോദരിയുമായി അടുപ്പത്തിലാവാനാണ് കൗമാരക്കാരന് വിചിത്രമായ പ്രവൃത്തി ചെയ്തതെന്ന് പൊലീസ് പറയുന്നു.
സൂറത്തിലാണ് സംഭവം. 18 വയസുള്ള ബിഎസ്സി ഐടി വിദ്യാര്ഥിയാണ് പിടിയിലായത്. സോഷ്യല്മീഡിയയിലൂടെ യുവതിയെ അപമാനിക്കാനാണ് 18കാരന് ശ്രമിച്ചത്. ഇതിലൂടെ യുവതിയുടെ സഹോദരിയുമായി അടുപ്പത്തിലാവാന് സാധിക്കുമെന്നാണ് കൗമാരക്കാരന് കരുതിയതെന്ന് പൊലീസ് പറയുന്നു. എന്നാല് കണക്കുകൂട്ടലുകള് തെറ്റിച്ച് കൊണ്ട് സഹോദരിമാര് പൊലീസിനെ സമീപിക്കുകയായിരുന്നു.
മൂന്ന് വ്യാജ ഇന്സ്റ്റാഗ്രാം അക്കൗണ്ടുകള് തുടങ്ങി യുവതിയുടെ മോര്ഫ് ചെയ്ത ചിത്രങ്ങള് അയച്ചു കൊടുത്ത് ബ്ലാക്ക്മെയില് ചെയ്ത കേസിലാണ് സുമിത് അഗേരയാണ് അറസ്റ്റിലായത്. സകൂള് കാലം മുതല് യുവതിയുടെ ഇളയ സഹോദരിയെ അഗേരയ്ക്ക് ഇഷ്ടമാണ്. കൂടുതല് അടുക്കാന് വേണ്ടിയാണ് പെണ്കുട്ടിയുടെ സഹോദരിയുടെ മോര്ഫ് ചെയ്ത ചിത്രങ്ങള് കാണിച്ച് ബ്ലാക്ക്മെയില് ചെയ്തതെന്ന് പൊലീസ് പറയുന്നു. പെണ്കുട്ടിയ്ക്കും സഹോദരിക്കും കൂട്ടുകാരനുമാണ് ചിത്രങ്ങള് അയച്ചു കൊടുത്തത്.
താന് ഐടി വിദ്യാര്ഥിയായത് കൊണ്ട് പെണ്കുട്ടി തന്റെ സഹായം തേടുമെന്ന് വിചാരിച്ചാണ് കൗമാരക്കാരന് ഈ കൃത്യത്തിന് മുതിര്ന്നത്. എന്നാല് കണക്കുകൂട്ടലുകള് തെറ്റിച്ച് കൊണ്ട് പെണ്കുട്ടി ഉള്പ്പെടെ രണ്ടു സഹോദരിമാര് പൊലീസില് പരാതി നല്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് അഗേരയെ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്കൂള് തലം മുതല് താന് ഇഷ്ടപ്പെടുന്ന പെണ്കുട്ടിയുമായി അടുക്കുന്നതിനാണ് ഇങ്ങനെയൊക്കേ ചെയ്തതെന്ന് കൗമാരക്കാരന് പറഞ്ഞു. ടിവി ക്രൈം ഷോയാണ് ആസൂത്രണത്തിന് പ്രേരണ നല്കിയത്. നിലവില് പെണ്കുട്ടിയും അഗേരയും വ്യത്യസ്ത കോളജുകളിലാണ് പഠിക്കുന്നത്. അടുപ്പം നിലനിര്ത്തി കല്യാണം കഴിക്കാന് വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്തതെന്ന് കൗമാരക്കാന് മൊഴി നല്കിയതായി പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'
