
ഇവിടെ അമിത ജനാധിപത്യം, ഒരു പരിഷ്കരണവും നടക്കില്ല; നീതി ആയോഗ് സിഇഒയുടെ പ്രസംഗം വിവാദത്തില്‍
ഇവിടെ അമിത ജനാധിപത്യം, ഒരു പരിഷ്കരണവും നടക്കില്ല; നീതി ആയോഗ് സിഇഒയുടെ പ്രസംഗം വിവാദത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യം വളരെ കൂടുതലാണെന്നും അതിനാല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുക പ്രയാസമാണെന്നുമുള്ള നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ പ്രസംഗം വിവാദത്തില്‍. പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി അമിതാഭ് കാന്ത് രംഗത്തെത്തി.
സ്വരാജ്യ മാസിക സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയിലാണ് നീതി ആയോഗ് സിഇഒയുടെ പരാമര്‍ശം. വിവാദമായതിനെത്തുടര്‍ന്ന് പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്താ ഏജന്‍സി പിന്നീട് വാര്‍ത്ത പിന്‍വലിച്ചു. എന്നാല്‍, പരാമര്‍ശം ഉള്‍പ്പെടുന്ന വിഡിയോ ക്ലിപ് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ഉള്‍പ്പെടെ പലരും ട്വീറ്റ് ചെയ്തതോടെ സമൂഹ മാധ്യമങ്ങളില്‍ വിഷയം സജീവ ചര്‍ച്ചയായി.
കടുപ്പമേറിയ പരിഷ്കാരങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണ്. നമുക്ക് ജനാധിപത്യം വളരെ കൂടുതലാണ്. ഇത്തരം(ഖനനം, കല്‍ക്കരി, തൊഴില്‍, കാര്‍ഷികം) പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തി അനിവാര്യമാണ്. ഇനിയും പരിഷ്കാരങ്ങള്‍ നടപ്പാക്കേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു. കടുത്ത പരിഷ്കാരങ്ങളില്ലാതെ ചൈനയ്ക്കെതിരെ മത്സരിക്കുക എളുപ്പമല്ലെന്നും അമിതാഭ് കാന്ത് കൂട്ടിച്ചേര്‍ത്തു.
This is definitely not what I said. I was speaking about MEIS scheme & resources being spread thin & need for creating global champions in manufacturing sector. https://t.co/6eugmtoinB
â Amitabh Kant (@amitabhk87) December 8, 2020
ഉല്പാദന മേഖലയില്‍ ആഗോളതലത്തില്‍ മികവുണ്ടാക്കുന്നതിനെക്കുറിച്ചാണു താന്‍ പറഞ്ഞതെന്നു അമിതാഭ് കാന്ത് പിന്നീട് ട്വീറ്റ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
