
'പരമ്പരാഗത മയിൽ കറി റെസിപ്പി'യുമായി യൂട്യൂബർ; വിഡിയോ വൈറലായതോടെ കേസെടുത്ത് പൊലീസ്
പരമ്പരാഗത മയിൽ കറി റെസിപ്പി എന്ന് പേരിട്ടിരുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് യൂട്യൂബർക്കെതിരെ കേസെടുത്തത്.

ഹൈദരാബാദ്: മയിലിനെ കറി വയ്ക്കുന്നതിന്റെ വിഡിയോ പോസ്റ്റ് ചെയ്ത തെലങ്കാനയിലെ യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്. പരമ്പരാഗത മയിൽ കറി റെസിപ്പി എന്ന് പേരിട്ടിരുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് യൂട്യൂബർക്കെതിരെ കേസെടുത്തത്. തെലങ്കാനയിലെ രാജണ്ണ സിറിസില ജില്ലയിലെ തങ്കല്ലപ്പള്ളി സ്വദേശി പ്രണയ്കുമാറിനെതിരെയാണ് നടപടി.
വനംവകുപ്പ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. ഫോറൻസിക് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ശനിയാഴ്ചയാണ് ഇയാൾ വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ വൈറലായതിന് പിന്നാലെ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മൃഗ സംരക്ഷണ പ്രവർത്തകരടക്കം രംഗത്തെത്തിയിരുന്നു.
ഇതേത്തുടർന്ന് പ്രണയ്കുമാറിന്റെ യൂട്യൂബ് ചാനലിൽ നടത്തിയ പരിശോധനയിൽ കാട്ടുപന്നിയെ കറി വെക്കുന്ന വിഡിയോയും പൊലീസ് കണ്ടെത്തി. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് രാജണ്ണ സിറിസില ജില്ലാ എസ്പി അഖില മഹാജൻ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

കൊച്ചിയിലെ അവസാന ജൂതവനിത ക്വീനി ഹലേഗ അന്തരിച്ചു
അതേസമയം പ്രണയ്കുമാറിന്റെ യൂട്യൂബ് ചാനലിൽ നിന്നും ഈ വിഡിയോകൾ ഉദ്യോഗസ്ഥർ നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


നഗരസഭ അധ്യക്ഷയെ 'പൂതന' എന്ന് വിളിച്ചു; രാജു അപ്സരക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: പിഎംഎല്‍എ നിയമപ്രകാരം കേസെടുത്ത് ഇഡി, വധശ്രമക്കേസില്‍ ഇതാദ്യം
