തമിഴ്നാട്ടിൽ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകൾ പൂർണമായും 15 ട്രെയിനുകൾ ഭാ​ഗികമായും റദ്ദാക്കി.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:16 am IST

News Now

ചെന്നൈ: മധുര റെയിൽവെ ഡിവിഷൻ യാർഡുകളുടെ അറ്റകുറ്റ പണിയെ തുടർന്ന് അടുത്ത ദിവസങ്ങളിൽ ചില ട്രെയിനുകൾ റദ്ദാക്കുന്നതായി ദക്ഷിണ റെയിൽവെ അറിയിച്ചു. തിരുച്ചെന്തൂർ-പാലക്കാട് എക്‌സ്പ്രെസ് ആറ്, ഏഴ്, എട്ട് തീയതികളിലും പാലക്കാട്- തിരുച്ചെന്തൂർ എക്‌സ്‌പ്രെസ് പൂർണമായി റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്- തിരുച്ചെന്തൂർ എക്‌സ്‌പ്രെസ് ദിണ്ടി​ഗലിനും തിരുച്ചെന്തൂറിനും ഇടയിലാണ് റദ്ദാക്കിയിട്ടുള്ളത്.

തിരുവനന്തപുരം- മധുര അമൃത എക്‌സ്‌പ്രസ് ആറ്, ഏഴ് തീയതികളിൽ കുടൈ ന​ഗറിലും മധുരയ്ക്കുമിടയിൽ റദ്ദാക്കിയിട്ടുണ്ട്. മധുര-തിരുവനന്തപുരം എക്‌സ്‌പ്രെസ് ആറ്, ഏഴ്, എട്ട് തീയതികളിൽ മധുരയ്‌ക്കും കുടൈ ന​ഗറിനുമിടയിൽ റദ്ദാക്കി. ആറ്, ഏഴ്, എട്ട് തീയതികളിൽ മധുരയിൽ നിന്നും പുറപ്പടേണ്ട ട്രെയിൽ കുടൈ ന​ഗറിൽ നിന്നാകും തിരിക്കുക. ​ഗുരുവായൂർ എ​ഗ്‌മോർ എക്‌സ്പ്രസ് തിങ്കളാഴ്ചയും ചൊവ്വാഴ്‌ചയും വിരുദന​ഗർ, മാനമധുരൈ, കാരൈകുടി, തിരുച്ചിറപ്പള്ളി, കരൂർ വഴി തിരിച്ചുവിടും. മാനധുരൈയിൽ വണ്ടിക്ക് സ്റ്റോപ്പുണ്ടാകും. തമിഴ്നാട്ടിൽ സർവീസ് നടത്തുന്ന ഏഴ് ട്രെയിനുകൾ പൂർണമായും 15 ട്രെയിനുകൾ ഭാ​ഗികമായും റദ്ദാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates