വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുമ്പാകെ ഇത്തരം നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ജസ്റ്റിസ് രവി വി ഹൊസ്മാനി നിരീക്ഷണം നടത്തിയത്.

കര്‍ണാടക ഹൈക്കോടതി/ഫയല്‍
Last Updated :22 January 2024, 7:52 pm IST

News Now

ബംഗളൂരു: ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ പേരും ലിംഗവും മാറ്റുന്നതിനുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അപേക്ഷകള്‍ പരിഗണിക്കണമെന്നും ട്രാന്‍സ്ജെന്‍ഡേഴ്സ് ഇത്തരം കാര്യങ്ങള്‍ക്കായി കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും കര്‍ണാടക ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുമ്പാകെ ഇത്തരം നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ജസ്റ്റിസ് രവി വി ഹൊസ്മാനി നിരീക്ഷണം നടത്തിയത്. പേരിലും ലിംഗഭേദത്തിലും മാറ്റം വരുത്തി പുതിയ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്മാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ സമര്‍പ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ സര്‍വകലാശാലകളോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 
2015-ല്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷം തന്റെ കോളജ് സര്‍ട്ടിഫിക്കറ്റിലെ പേരും ലിംഗവും മാറ്റണമെന്ന് മണിപ്പാല്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ട് വിഹാന്‍ പീതാംബര്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. 

ഒറിജിനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് കാര്‍ഡും തിരികെ നല്‍കിയാല്‍ ഹരജിക്കാരന്റെ അപേക്ഷ സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ പരിഗണിക്കാമെന്ന് കോടതിക്ക് ഉറപ്പുനല്‍കിക്കൊണ്ട് മണിപ്പാല്‍ സര്‍വകലാശാലയും സംസ്ഥാനവും പ്രതികരിച്ചു. ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട്, ഒരു മാസത്തിനകം മണിപ്പാല്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് തന്റെ ഒറിജിനല്‍ മാര്‍ക്ക് കാര്‍ഡും ഡിഗ്രി സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കി.

മുതിര്‍ന്ന അഭിഭാഷക ജെയ്ന കോത്താരി, അഭിഭാഷകന്‍ നവീന്‍ ചന്ദ്ര എന്നിവരാണ് ഹര്‍ജിക്കാരന് വേണ്ടി ഹാജരായത്. മണിപ്പാല്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് അഭിഭാഷകരായ വിനയ് എന്‍, മന്‍മോഹന്‍ പിഎന്‍ എന്നിവര്‍ ഹാജരായി.സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭിഭാഷകയായ മമത ഷെട്ടിയാണ് ഹാജരായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates