
തൊട്ടുമുന്നില്‍ സിംഹം, എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന് ബൈക്ക് യാത്രക്കാര്‍; ഒടുവില്‍- വീഡിയോ
ഗുജറാത്തിലെ തെരുവില്‍ നിന്നുള്ളതാണ് ദൃശ്യം
ഗ്രാമത്തിന്റെ നിഷ്കളങ്കതയും ആര്‍ഭാടങ്ങളില്ലാത്ത ജീവിതവും പച്ചപ്പും കാണാന്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചു വരികയാണ്. അത്തരത്തില്‍ ഗ്രാമം കാണാന്‍ ബൈക്കില്‍ പോയ രണ്ടുപേര്‍ നേരിട്ട അനുഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഗ്രാമത്തിലെ തെരുവില്‍ സിംഹത്തെയാണ് ഇവര്‍ അഭിമുഖീകരിച്ചത്. ബൈക്ക് ലക്ഷ്യമാക്കി നടന്നുവരുന്ന സിംഹത്തെ കണ്ട് ബൈക്ക് യാത്രികര്‍ ഞെട്ടി. എന്നാല്‍ തൊട്ടരികില്‍ വച്ച് ആക്രമിക്കാന്‍ മുതിരാതെ സിംഹം വഴിമാറി പോകുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
ഗുജറാത്തിലെ തെരുവില്‍ നിന്നുള്ളതാണ് ദൃശ്യം. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ഗ്രാമത്തിലെ മണ്‍പാതയാണ് പശ്ചാത്തലം.ബൈക്ക് ലക്ഷ്യമാക്കി നടന്നുവരികയാണ് സിംഹം. സിംഹത്തെ കണ്ട് ബൈക്ക് നിര്‍ത്തി എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ബൈക്ക് യാത്രക്കാര്‍. രണ്ടുപേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്.
ബൈക്കിന്റെ തൊട്ടരികില്‍ വച്ച് സിംഹം കുറ്റിക്കാടിലേക്ക് മറയുന്നതാണ് വീഡിയോയുടെ അവസാനം. ആക്രമിക്കാന്‍ മുതിരാതെ സിംഹം വഴിമാറി പോയതിന്റെ ആശ്വാസത്തിലാണ് ബൈക്ക് യാത്രക്കാര്‍. ബൈക്കിന്റെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്തിരുന്ന യുവതിയാണ് വീഡിയോ പകര്‍ത്തിയത്.
Co travellers on a Village road. Happens in India pic.twitter.com/XQKtOcEstF
â Susanta Nanda IFS (@susantananda3) February 14, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

Related News


76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്
