നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

National Insurance Company Limited job
National Insurance Company Limited (NICL) has invited applications for 321 Administrative Officer vacancies Source by : @NICLofficial
Last Updated :8 October 2026, 11:28 am IST
Guest Author :Joice Daniel

നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (NICL) അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 321 ഒഴിവുകളാണ് ഉള്ളത്. ജനറലിസ്റ്റ്, സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലായാണ് നിയമനം. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 28.

തസ്തിക ഒഴിവുകൾ

  • ജനറലിസ്റ്റ്- 200

  • ഫിനാൻസ് -(CA & CMA) 20

  • ലീഗൽ- 20

  • ഇൻഫർമേഷൻ ടെക്നോളജി -10

  • ഓട്ടോമൊബൈൽ എഞ്ചിനീയർ -20

  • റിസ്ക് എഞ്ചിനീയർ- 28

  • കമ്പനി സെക്രട്ടറി- 2

  • അഗ്രികൾച്ചർ- 20

യോഗ്യത

ജനറലിസ്റ്റ്: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം

ഫിനാൻസ് (CA & CMA): ചാർട്ടേഡ് അക്കൗണ്ടന്റ് (ICAI) അല്ലെങ്കിൽ കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (ICMAI) യോഗ്യതയോടൊപ്പം ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ബിരുദാനന്തര ബിരുദം.

ലീഗൽ : നിയമത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ആവശ്യമാണ്.

ഇൻഫർമേഷൻ ടെക്നോളജി : കംപ്യുട്ടർ സയൻസ് / ഐടി വിഷയങ്ങളിൽ B.E. / B.Tech / M.E. / M.Tech അല്ലെങ്കിൽ MCA.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഓട്ടോമൊബൈൽ എഞ്ചിനീയേഴ്സ് : ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ B.E. / B.Tech / M.E. / M.Tech. അല്ലെങ്കിൽ മറ്റേതെങ്കിലും എഞ്ചിനീയറിങ് ബിരുദത്തോടൊപ്പം കുറഞ്ഞത് ഒരു വർഷത്തെ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് ഡിപ്ലോമ.

റിസ്ക് എഞ്ചിനീയേഴ്സ് (Risk Engineers): കംപ്യുട്ടർ സയൻസ്, ഐടി, ഓട്ടോമൊബൈൽ ഒഴികെയുള്ള മറ്റേതെങ്കിലും ശാഖകളിൽ എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം

കമ്പനി സെക്രട്ടറി : ICSI-യിൽ നിന്നുള്ള ACS / FCS ഒപ്പം ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ബിരുദാനന്തര ബിരുദം.

അഗ്രികൾച്ചർ: അഗ്രികൾച്ചർ, അഗ്രികൾച്ചറൽ ബയോടെക്നോളജി, അല്ലെങ്കിൽ അഗ്രികൾച്ചറൽ എഞ്ചിനീയറിങ് എന്നിവയിൽ 4 വർഷത്തെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.

പ്രായപരിധി

അപേക്ഷകരുടെ കുറഞ്ഞ പ്രായം 21 വയസും പരമാവധി പ്രായം 30 വയസുമാണ്. അതായത് 1996 ഒക്ടോബർ 2 മുതൽ 2005 ഒക്ടോബർ 1 വരെ ജനിച്ചവർക്ക് മാത്രമാണ് വിഭാഗത്തിൽ അപേക്ഷിക്കാനാകുക. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമപ്രകാരം ഇളവുകൾ ലഭിക്കും

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഓൺലൈൻ പരീക്ഷയും അഭിമുഖവും വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

National Insurance Company Limited (NICL) has invited applications for 321 Administrative Officer vacancies in Generalist and Specialist categories.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates