മണിക് സര്‍ക്കാര്‍ മത്സരിക്കുന്നില്ല; ത്രിപുരയില്‍ ഇടതുമുന്നണി- കോണ്‍ഗ്രസ് സീറ്റ് ധാരണയായി

ത്രിപുര തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി- കോണ്‍ഗ്രസ് സീറ്റ് ധാരണയായി

ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍/ഫയല്‍
Last Updated :20 January 2024, 9:16 am IST
Edited by :migrator

അഗര്‍ത്തല: ത്രിപുര തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി- കോണ്‍ഗ്രസ് സീറ്റ് ധാരണയായി. ഇടതുമുന്നണി 47 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മത്സരിക്കും. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല.

ദശാബ്ദങ്ങളുടെ വൈരം മറന്നാണ് തെരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും തീരുമാനിച്ചത്. ഇടതുമുന്നണിയില്‍ സിപിഎം 43 സീറ്റില്‍ മത്സരിക്കുമ്പോള്‍ സിപിഐയും ആര്‍എസ്പിയും ഫോര്‍വേര്‍ഡ് ബ്ലോക്കും ഓരോ സീറ്റുകളിലാണ് മത്സരിക്കുന്നത്. 

ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പരസ്പരം കൈകോര്‍ക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും തയ്യാറാവുകയായിരുന്നു. ഫെബ്രുവരി 16നാണ് തെരഞ്ഞെടുപ്പ്. 60 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാര്‍ച്ച് രണ്ടിനാണ്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now