
അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ച് അപകടം; വീഡിയോ
വെടിമരുന്നിന് തീപിടിച്ച് ട്രക്ക് കത്തിനശിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്

ലക്നൗ: തമിഴ്നാട്ടില്‍നിന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ച് അപകടം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഉന്നാവിലെ പൂര്‍വ കോട്വാലിയിലെ ഖര്‍ഗി ഖേദ ഗ്രാമത്തിലുണ്ടായ അപകടത്തില്‍ ട്രക്ക് പൂര്‍ണമായും കത്തിനശിച്ചു.
വെടിമരുന്നിന് തീപിടിച്ച് ട്രക്ക് കത്തിനശിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തിന് മൂന്നു മണിക്കൂറിനുശേഷമാണ് ട്രക്കിലെ തീ അണയ്ക്കാനായതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രക്കിനു തീപിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
#WATCH Live pictures of the explosion: On January 22, a sudden fire broke out in a truck full of firecrackers going from Tamil Nadu to Ayodhya for the consecration of Ram temple in #Ayodhya.. Explosion started. #RamMandirPranPratishta #explosion #firecrackers #unnao #TamilNadu pic.twitter.com/5FwYCLvF45
â chandan jha (@chandan_jha_11) January 17, 2024
അയോധ്യ രാമക്ഷേത്രത്തില്‍ ഈ മാസം 22ന് വിഗ്രഹപ്രതിഷ്ഠ നടക്കാനിരിക്കെ, ചടങ്ങുകള്‍ക്കായി അവിടേക്കു കൊണ്ടുപോയ വെടിമരുന്നാണ് കത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ട്രക്ക് ഉടമ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയും വാഹനം ബഹ്റൈച്ചിലേക്കുള്ള യാത്രയിലാണെന്നും പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


