ആടുമേയ്ക്കാന്‍ പോയ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്നു, മൃതദേഹം കാട്ടില്‍ തള്ളി; പ്രതികള്‍ക്ക് വധശിക്ഷ

പെണ്‍കുട്ടിയുടെ കുടുംബത്തിന് 1.20 ലക്ഷം രൂപ നല്‍കണമെന്നും വിധിയില്‍ പറയുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:01 am IST
Edited by :migrator


ജയ്പുര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് വധശിക്ഷ. രാജസ്ഥാനിലെ ബുണ്ടി ജില്ലാ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സുല്‍ത്താന്‍ ബില്‍(27), ഛോട്ടു ലാല്‍ (62) എന്നിവര്‍ക്കാണ് മരണശിക്ഷ. 

പെണ്‍കുട്ടിയുടെ കുടുംബത്തിന് 1.20 ലക്ഷം രൂപ നല്‍കണമെന്നും വിധിയില്‍ പറയുന്നു. കേസില്‍ 17 വയസ്സുള്ള മറ്റൊരു പ്രതിയുടെ വിചാരണ തുടരുകയാണ്. 

കഴിഞ്ഞ ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. 15 വയസ്സുള്ള പെണ്‍കുട്ടിയെയാണ് പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. വനത്തിന് സമീപം ആടുകളെ മേയ്ക്കാന്‍ പോയ കുട്ടിയെയാണ് ഇവര്‍ പീഡിപ്പിച്ചു കൊന്നത്. 

മൃതദേഹം കാട്ടില്‍തന്നെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. മൃതദേഹത്തില്‍ ഗുരുതര പരുക്കുകളും ഉണ്ടായിരുന്നു. എന്നാല്‍ 12 മണിക്കൂറുകള്‍ക്കകം പൊലീസ് പ്രതികളെ പിടികൂടി. 100 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now