
ഡെല്‍റ്റ പ്ലസ് ബാധിച്ച് രണ്ടു വയസ്സുള്ള കുട്ടി മരിച്ചു ; ഇന്ന് രണ്ടു മരണം കൂടി ; ആശങ്ക
മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്

ഭോപ്പാല്‍ : കോവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റാ പ്ലസ് ബാധിച്ച് രാജ്യത്ത് രണ്ടുപേര്‍ കൂടി മരിച്ചു. മധ്യപ്രദേശില്‍ രണ്ടു വയസ്സുള്ള കുട്ടിയും മഹാരാഷ്ട്രയില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ഡെല്‍റ്റ പ്ലസ് ബാധിച്ചുള്ള മരണം മൂന്നായി.
മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ഡെല്‍റ്റ പ്ലസ് വൈറസ് ബാധിച്ച് കഴിഞ്ഞദിവസം 22 വയസ്സുള്ള യുവതി മരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ആദ്യ ഡെല്‍റ്റ പ്ലസ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മുംബൈയിലെ ഘട്‌കോപ്പര്‍ മേഖലയില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടുള്ളത്.
മഹാരാഷ്ട്രയില്‍ 20 പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. മധ്യപ്രദേശില്‍ ഏഴുപേര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ ജമ്മു കാശ്മീരിലും കര്‍ണാടകയിലും ഓരോ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക, ബ്രിട്ടന്‍ അടക്കം 11 ഓളം രാജ്യങ്ങളില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു



