ഉത്തര്‍പ്രദേശിലും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നു; ജൂണ്‍ ഒന്നുമുതല്‍ 'അണ്‍ലോക്ക്', ഇളവുകള്‍ ഇങ്ങനെ
ഡല്‍ഹിക്ക് പിന്നാലെ ഉത്തര്‍പ്രദേശും ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തുറന്നിടല്‍ പ്രക്രിയയ്ക്ക് തുടക്കമിടാന്‍ തീരുമാനിച്ചു

ലക്നൗ: ഡല്‍ഹിക്ക് പിന്നാലെ ഉത്തര്‍പ്രദേശും ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തുറന്നിടല്‍ പ്രക്രിയയ്ക്ക് തുടക്കമിടാന്‍ തീരുമാനിച്ചു. ജൂണ്‍ ഒന്നുമുതല്‍ തുറന്നിടല്‍ പ്രക്രിയ ഘട്ടം ഘട്ടമായി നടത്താനാണ് തീരുമാനം.
കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഉത്തര്‍പ്രദേശ് തുറന്നിടല്‍ ഘട്ടം ഘട്ടമായി നടത്താന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളിലാണ് തുറന്നിടല്‍ പ്രക്രിയ ആദ്യം ആരംഭിക്കുക. തുറന്നിടല്‍ പ്രക്രിയയുടെ ആദ്യഘട്ടമെന്ന നിലയില്‍ കടകള്‍ക്കും ചന്തകള്‍ക്കും രാവിലെ ഏഴുമണിമുതല്‍ വൈകീട്ട ഏഴുമണിവരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. കണ്ടെയ്ന്മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മെയ് 30 വരെയുള്ള കണക്കനുസരിച്ച് കോവിഡ് ചികിത്സയിലുള്ളവരില്‍ 600ല്‍ താഴെയുള്ള ജില്ലകള്‍ക്ക് മാത്രമാണ് ഈ ഇളവ്. മീററ്റ്, ലക്നൗ, വാരണാസി, ഗാസിയാബാദ് തുടങ്ങി 20ല്‍പ്പരം ജില്ലകളില്‍ ചികിത്സയിലുള്ളവര്‍ 600ല്‍ അധികമാണ്. അതിനാല്‍ ഈ ജില്ലകളില്‍ തുറന്നിടല്‍ പ്രക്രിയ ആരംഭിക്കില്ല. അതേസമയം സ്കൂള്‍, കോളജുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. റെസ്റ്റോറന്റുകളില്‍ ഹോം ഡെലിവറി മാത്രമേ തുടര്‍ന്നും അനുവദിക്കുകയുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
