ബോംബ് എറിഞ്ഞു കൊല്ലും; യോഗി ആദിത്യനാഥിന് വധഭീഷണി

സല്‍മാന്‍ സിദ്ദിഖി എന്നയാളാണ് ഭീഷണിക്കത്ത് അയച്ചത്. ഇയാള്‍ക്കതെിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസ് എടുത്തു. 

യോഗി ആദിത്യനാഥ് /ഫയല്‍
Edited by :migrator
Last Updated :20 ജനുവരി 2024, 9:05 am IST

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഭാരതിയ കിസാന്‍ മഞ്ച് ദേശീയ അധ്യക്ഷനും വധഭീഷണി. ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം. സല്‍മാന്‍ സിദ്ദിഖി എന്നയാളാണ് ഭീഷണിക്കത്ത് അയച്ചത്. ഇയാള്‍ക്കതെിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസ് എടുത്തു. 

ലഖ്‌നൗവിലെ ആലംബാഗിലുള്ള ദേവേന്ദ്ര തിവാരിയുടെ വീട്ടിലേക്കാണ് കത്ത് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും തിവാരിയെയും ബോംബ് ഉപയോഗിച്ച് കൊലപ്പടുത്തുമെന്നാണ് കത്തില്‍ പറയുന്നത്. 

സംസ്ഥാനത്തെ അനധികൃത അറവുശാലകള്‍ക്കെതിരെ അടുത്തിടെ തിവാരി പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഭീഷണിക്കത്ത് ലഭിച്ചത്. കത്ത് ലഭിച്ചതിന് പിന്നാലെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now