
തെറ്റായ ഇഞ്ചക്ഷന് നല്കി, 17കാരി മരിച്ചു; ബൈക്കില്‍ മൃതദേഹം വച്ച് കടന്നുകളഞ്ഞ് ആശുപത്രി അധികൃതര്‍- വീഡിയോ
ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍ തെറ്റായ ഇഞ്ചക്ഷന് നല്‍കിയതിനെ തുടര്‍ന്ന് 17കാരിക്ക് ദാരുണാന്ത്യം

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍ തെറ്റായ ഇഞ്ചക്ഷന് നല്‍കിയതിനെ തുടര്‍ന്ന് 17കാരിക്ക് ദാരുണാന്ത്യം. കുട്ടിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ വച്ച് ആശുപത്രി അധികൃതര്‍ കടന്നുകളഞ്ഞതായി കുടുംബം ആരോപിച്ചു. പൊതുജനരോഷം ഭയന്ന് വീട്ടുകാരെ പോലും അറിയിക്കാതെയാണ് മൃതദേഹം ഉപേക്ഷിച്ച് ആശുപത്രി അധികൃതര്‍ കടന്നുകളഞ്ഞത്. സംഭവത്തില്‍ കുട്ടിക്ക് നീതി ലഭിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
മെയിന്‍പുരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പനിയെ തുടര്‍ന്നാണ് 17കാരിയായ ഭാരതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ എത്തിയത്. ബുധനാഴ്ച കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും കുടുംബം പറയുന്നു. എന്നാല്‍ ബുധനാഴ്ച ഡോക്ടര്‍ നല്കിയ ഇഞ്ചക്ഷനെ തുടര്‍ന്ന് കുട്ടിയുടെ ആരോഗ്യനില വഷളായി. വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനോടകം തന്നെ കുട്ടി മരിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
സംഭവത്തിന് പിന്നാലെ കുട്ടിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്തുള്ള ബൈക്കില്‍ വച്ച് അധികൃതര്‍ കടന്നുകളയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവം പുറത്തുവന്നതിന് പിന്നാലെ ആരോഗ്യവകുപ്പ് അധികൃതര്‍ ആശുപത്രിയിലെത്തി അന്വേഷിച്ചു. എന്നാല്‍ ആശുപത്രിയില്‍ ഡോക്ടറെയോ മറ്റു ജീവനക്കാരെയോ കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി പൂട്ടി സീല്‍ വെച്ചു.
In Mainpuri, Uttar Pradesh, a woman tragically lost her life due to the doctor's negligence in administering an incorrect injection, and the hospital staff behaved insensitively by speeding away on a bike. pic.twitter.com/D8JW6tCOxl Urgent action is needed against the medicalâ¦
â Divya Gandotra Tandon (@divya_gandotra) September 28, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


