വിവാഹം മുടങ്ങിയതിന്റെ പക; മകളെ തോളിലേറ്റി നടക്കുന്നതിനിടെ യുവാവിന് വെടിയേറ്റു- വീഡിയോ
ഉത്തര്‍പ്രദേശില്‍ മകളെ തോളിലേറ്റി നടന്നുപോകുന്നതിനിടെ യുവാവിന് നേരെ നിറയൊഴിച്ച് അക്രമികള്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ മകളെ തോളിലേറ്റി നടന്നുപോകുന്നതിനിടെ യുവാവിന് നേരെ നിറയൊഴിച്ച് അക്രമികള്‍. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നരവയസ്സുകാരിയായ മകള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഷാജഹാന്‍പുരിലാണ് സംഭവം. മൂന്നംഗ അക്രമിസംഘമാണ് യുവാവിനു നേരെ വെടിയുതിര്‍ത്തത്. ഷാജഹാന്‍പുര്‍ സ്വദേശി ഷോയ്ബിനാണ് വെടിയേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഷാജഹാന്‍പൂരില്‍ തന്റെ തറവാട് വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് ഷോയ്ബിന് നേരെ ആക്രമണം ഉണ്ടായത്.
മകളെ തോളിലേറ്റി നടക്കുന്നതിനിടെ എതിരെ വന്നയാള്‍ ഷോയ്ബിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഷോയ്ബും മകളും നിലത്തു വീണതിനു പിന്നാലെ ബൈക്കിലെത്തിയ മറ്റു രണ്ടു പേര്‍ക്കൊപ്പം അക്രമി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഷോയ്ബിനെ വെടിവെച്ച താരിഖ് എന്നയാള്‍ ഒളിവിലാണ്.
താരിഖ്, ഷോയ്ബിന്റെ ബന്ധുവാണെന്നും വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. ഷോയ്ബിന്റെ ഭാര്യ ചാന്ദ്നിയും താരിഖിന്റെ സഹോദരനുമായുള്ള വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹം വേണ്ടെന്ന് വെച്ചു. അതിനുശേഷമാണ് ഷോയ്ബിനെ വിവാഹം ചെയ്യുന്നത്. ഈ വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ShahaJahanPur: Heart-wrenching incident
â Ø²Ùاں (@Delhiite_) August 14, 2023
Shoaib (28) was carrying his daughter on his shoulder, the assaiIant came and shøt him in the head from point-blank range.
Shoaib has been referred to Delhi for better treatment... Prayers needed. pic.twitter.com/WfYdMRoWya
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
