സംഭവം പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിക്ക് മുത്തച്ഛന്‍ പത്തുരൂപ വാഗ്ദാനം നല്‍കിയതായും പൊലീസ് പറയുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:18 am IST

News Now

ലക്‌നൗ: കൊച്ചുമകളെ ബലാത്സംഗം ചെയ്ത കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍. സംഭവം പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിക്ക് മുത്തച്ഛന്‍ പത്തുരൂപ വാഗ്ദാനം നല്‍കിയതായും പൊലീസ് പറയുന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം.

പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം ആടുകളെ മേയ്ക്കാന്‍ പോയപ്പോഴാണ് മുത്തച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചത്. അമ്മയോട് വീട്ടില്‍ പോകാന്‍ ആവശ്യപ്പെട്ട ശേഷം പെണ്‍കുട്ടിയോട് മരം മുറിക്കാന്‍ കോടാലി കൊണ്ടുവരാന്‍ മുത്തച്ഛന്‍ ആവശ്യപ്പെട്ടു. കോടാലിയുമായി തിരികെ വന്ന പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ആ സമയത്ത് ആ വഴിയെത്തിയ ആള്‍ ഇത് കാണുകയും നാട്ടുകാരെ വിളിച്ചുകൂട്ടുകയുമായിരുന്നു. നാട്ടുകാര്‍ മുത്തച്ഛനെ ആക്രമിക്കുകയും കൈയോടെ പൊലീസിന് കൈമാറുകയുമായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസ് എടുത്ത പൊലീസ് പ്രതിയായ മുത്തച്ഛനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധയനക്ക് അയച്ചതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates