ഉത്തര്‍പ്രദേശില്‍ കോവിഡ് രോഗികള്‍ 20,000 കടന്നു; തമിഴ്‌നാട്ടില്‍ വൈറസ് വ്യാപനം രൂക്ഷം, 8000 രോഗികള്‍ 

തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:43 am IST

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 7819 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം ഒന്‍്പതര ലക്ഷം കടന്നു.നിലവില്‍ 54,000പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്.

ഉത്തര്‍പ്രദേശില്‍ റെക്കോര്‍ഡ് രോഗികളാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 20,000ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 20,510 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരും കോവിഡ് ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now