തലക്ക് വെടിയേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്

സിസിടിവി ദൃശ്യം
Last Updated :22 January 2024, 7:50 pm IST

News Now

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഢ് പൊലീസ് സ്റ്റേഷിനില്‍ സബ് ഇന്‍സ്‌പെക്ടറുടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ യുവതിയ്ക്ക് ഗുരുതര പരിക്ക്. തലക്ക് വെടിയേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി സ്റ്റേഷനിലെത്തിയ യുവതിയ്ക്കാണ് വെടിയേറ്റത്.

സബ് ഇന്‍സ്‌പെക്ടറുടെ തോക്കില്‍ നിന്ന് യുവതിക്ക് വെടിയേല്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. എസ്‌ഐ മനോജ് ശര്‍മയുടെ കൈയിലെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ക്കുന്നതും സ്റ്റേഷനില്‍ നിന്ന യുവതിയുടെ തലയില്‍ ബുള്ളറ്റ് പതിക്കുന്നതും വീഡിയോയില്‍ കാണാം.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates