
10 ഫോറും 5 സിക്സും സഹിതം 126 റൺസുമായി അഭിഷേക് നായർ

News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജംഷഡ്പുർ: രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ മൂന്നാം ദിനം കളി നിർത്തുമ്പോൾ കേരളം ആറ് വിക്കറ്റിന് 269 റൺസെന്ന നിലയിൽ. ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റിന് 224 റൺസെന്ന ശക്തമായ നിലയിലായിരുന്ന കേരളത്തിന്, അവസാന സെഷനിൽ വീണ നാല് വിക്കറ്റുകളാണ് തിരിച്ചടിയായത്. ഓപ്പണർ അഭിഷേക് പി നായരുടെ സെഞ്ച്വറിയാണ് കേരളത്തിന്റെ ഇന്നിങ്സിന് കരുത്ത് പകർന്നത്. നേരത്തെ ഝാർഖണ്ഡ് ഒന്നാം ഇന്നിങ്സിൽ 587 റൺസെന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയിരുന്നു.
ഇന്നിങ്സ് തുറന്ന രോഹൻ കുന്നുമ്മലും അഭിഷേക് പി നായരും ചേർന്ന് മികച്ച തുടക്കമാണ് കേരളത്തിന് നൽകിയത്. രോഹൻ പതിവ് ശൈലിയിൽ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞപ്പോൾ കരുതലോടെയുള്ള തുടക്കമായിരുന്നു അഭിഷേകന്റേത്. സ്കോർ 83ൽ നിൽക്കെ രോഹൻ മടങ്ങി. ഉത്കർഷ് സിങിന്റെ പന്തിൽ സുഷാന്ത് മിശ്ര ക്യാച്ചെടുത്താണ് 44 റൺസെടുത്ത രോഹൻ പുറത്തായത്. തുടർന്നെത്തിയ സച്ചിൻ ബേബിയും അഭിഷേകും ചേർന്ന് 121 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടയിൽ അഭിഷേക് രഞ്ജി ട്രോഫിയിലെ ആദ്യ സെഞ്ച്വറി പൂർത്തിയാക്കി. ആദിത്യ സിങ്ങിനെ സിക്സർ പറത്തിയാണ് അഭിഷേക് നൂറിലെത്തിയത്.
WHAT TO READ NEXT

ഒന്നാം ഇന്നിങ്സിൽ 515 റൺസ്; പിടിമുറുക്കി കേരളം
സ്കോർ 204ൽ നിൽക്കെ 35 റൺസെടുത്ത സച്ചിൻ ബേബി പുറത്തായി. ഉത്കർഷ് സിങിന്റെ പന്തിൽ റോബിൻ മിൻസിന് ക്യാച്ച് നൽകിയായിരുന്നു സച്ചിന്റെ മടക്കം. തുടർന്ന് അവസാന സെഷനിൽ നാല് വിക്കറ്റുകൾ കൂടി വീണത് കേരളത്തിന് തിരിച്ചടിയായി. 126 റൺസെടുത്ത അഭിഷേക് പി നായരെ മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെയാണ് മനീഷി പുറത്താക്കിയത്. പത്ത് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിൻ്റെ ഇന്നിങ്സ്.
തൊട്ടുപിറകെ ഒരേ ഓവറിൽ തുടരെയുള്ള പന്തുകളിൽ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും പുറത്തായി. 15 റൺസെടുത്ത വിഷ്ണു വിനോദ് മുഹമ്മദ് കുനൈൻ ഖുറേഷിയുടെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങിയപ്പോൾ, തൊട്ടടുത്ത പന്തിൽ മുഹമ്മദ് അസ്റുഹദ്ദീൻ ക്യാച്ച് നൽകി മടങ്ങി. ജലജ് സക്സേന ഏഴ് റൺസെടുത്ത് പുറത്തായി. കളി നിർത്തുമ്പോൾ 17 റൺസോടെ സൽമാൻ നിസാറും 13 റൺസോടെ ആദിത്യ സർവാതെയുമാണ് ക്രീസിൽ. ഝാർഖണ്ഡിന് വേണ്ടി ഉത്കർഷ് സിങ് മൂന്നും മുഹമ്മദ് കുനൈൻ ഖുറേഷി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
WHAT TO READ NEXT

'ക്യാപ്റ്റൻ ബവുമ' ഒടുവിൽ തോറ്റു! ഓസീസിന് കൂറ്റന്‍ ജയം
WHAT TO READ NEXT

ഒന്നാം റാങ്ക് വിടാതെ 'ക്യാപ്റ്റന്‍ സ്മൃതി മന്ധാന'!
Summary
Ranji Trophy: Kerala Fights Back Against Jharkhand Powered by Abhishek's Maiden Ton
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


