
12 വര്‍ഷമായി ബ്ലാക്മെയില്‍ ചെയ്യുന്നു; കാമുകന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച് യുവതിയുടെ പ്രതികാരം
ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം.

ലഖ്നൗ: കാമുകന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. 12 വര്‍ഷമായി ബ്ലാക്മെയില്‍ ചെയ്യുകയാണെന്ന് ആരോപിച്ചാണ് യുവതി കാമുകന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്.
ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. വര്‍ഷ എന്ന യുവതി വിവാഹിതയായിട്ടും കഴിഞ്ഞ 12 വര്‍ഷമായി കാമുകനുമായി ബന്ധം തുടരുകയായിരുന്നു. ഒരു റസ്റ്റോറന്റിലേയ്ക്ക് കാമുകനെ വിളിച്ചു വരുത്തിയാണ് ആസിഡ് കുപ്പി മുഖത്തേയ്ക്ക് എറിഞ്ഞത്. കാമുകന് വിവേകിന് ഗുരുതരമായി പൊള്ളലേറ്റു. വര്‍ഷയ്ക്കും റെസ്റ്റോറന്റ് ജീവനക്കാരനും പൊള്ളലേറ്റു.
ആക്രമണത്തെത്തുടര്‍ന്ന് വിവേക് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. ആദ്യം എത്തിയത് വര്‍ഷയാണ്. തുടര്‍ന്ന് കാമുകന് എത്തി. 12 വര്‍ഷമായി ബ്ലാക്മെയില്‍ സഹിക്കുകയാണെന്നും അതിനാല്‍ ആസിഡ് മുഖത്തേക്ക് ഒഴിച്ചെന്നും യുവതി പറഞ്ഞതായി ഹോട്ടല്‍ ഉടമയും പറഞ്ഞു.
റെസ്റ്റോറന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈക്കും ഫോണ്‍ നമ്പറും ഉപയോഗിച്ച് വിവേകിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. സംഭവത്തില്‍ ഇരുവരേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



