ബിഹാറില്‍ പ്രണയബന്ധത്തിന്റെ പേരില്‍ മകളെയും കാമുകനെയും വീട്ടുകാര്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST

News Now

പറ്റ്‌ന: ബിഹാറില്‍ പ്രണയബന്ധത്തിന്റെ പേരില്‍ മകളെയും കാമുകനെയും വീട്ടുകാര്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെ പിടികൂടി. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ മറ്റു ബന്ധുക്കള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

ജാമുയി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഒരേ സമുദായത്തില്‍പ്പെട്ട കമിതാക്കള്‍ തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ പോയി വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. മറ്റു ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. ക്ഷേത്രത്തില്‍ മകളുടെ നെറ്റിയില്‍ സിന്ദൂരക്കുറി കണ്ട് പ്രകോപിതരായ അച്ഛനും ബന്ധുക്കളും ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ക്ഷേത്രത്തില്‍ ഇരുവരും ഉള്ള കാര്യം നാട്ടുകാര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. ഇത് അറിഞ്ഞ് കോപാകുലനായ അച്ഛനും ബന്ധുക്കളും ക്ഷേത്രത്തിലേക്ക് കുതിച്ചു. ഇരുവരെയും തൊട്ടടുത്തുള്ള കൃഷിയിടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. തുടര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നാലെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടിത്തൂക്കി. ഗ്രാമവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates