മകനുമായി ഉടക്കി, രണ്ട് ഏക്കര്‍ ഭൂമി വളര്‍ത്തുനായക്ക് എഴുതി വെച്ച് കര്‍ഷകന്‍

തനിക്ക് ലഭിച്ച പാരമ്പര്യ സ്വത്തിലെ രണ്ട് ഏക്കര്‍ ഭൂമി വളര്‍ത്തുനായ ജാക്കിന് നല്‍കുകയായിരുന്നു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:35 am IST

ഭോപ്പാല്‍ : സ്വത്തിനെച്ചൊല്ലി മാതാപിതാക്കളും മക്കളും തര്‍ക്കമുണ്ടാകുന്നത് അപൂര്‍ വാര്‍ത്തയൊന്നുമല്ല. എന്നാല്‍ മകനുമായി ഉടക്കി മധ്യപ്രദേശിലെ കര്‍ഷന്‍ തയ്യാറാക്കിയ വില്‍പ്പത്രമാണ് വാര്‍ത്തയില്‍ ഇടംപിടിച്ചത്. 

മധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയിലെ ബരിബാദ ഗ്രാമവാസിയായ ഓം നാരായണ്‍ വര്‍മ എന്ന കര്‍ഷനാണ് അപൂര്‍വ വില്‍പ്പത്രം തയ്യാറാക്കിയത്. തനിക്ക് ലഭിച്ച പാരമ്പര്യ സ്വത്തിലെ രണ്ട് ഏക്കര്‍ ഭൂമി വളര്‍ത്തുനായ ജാക്കിന് നല്‍കുകയായിരുന്നു. 

മകന്റെ സ്വഭാവത്തില്‍ അതൃപ്തി മൂലമാണ് വര്‍മ്മ ഈ തീരുമാനമെടുത്തത്. തന്റെ ഭൂമിയുടെ അവശേഷിക്കുന്ന ഭാഗത്തിന്റെ ഉടമസ്ഥാവകാശം ഭാര്യ ചമ്പയ്ക്കും കര്‍ഷകന്‍ എഴുതി വെച്ചിട്ടുണ്ട്. 

വിവരം പുറത്തുവന്നതിന് പിന്നാലെ, ഗ്രാമമുഖ്യന്‍ ഓം നാരായണ്‍ വര്‍മയുമായി ബന്ധപ്പെടുകയും വില്‍പ്പത്രം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ഷകന്‍ തീരുമാനം മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now