മധ്യവയസ്‌കകളെ കൊലപ്പെടുത്തും; മൃതദേഹം നഗ്നമാക്കി ഉപേക്ഷിക്കും; സീരിയല്‍ കില്ലറുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

ഒളിവില്‍ പോയ കൊലയാളിയെ കണ്ടെത്താന്‍ ആറ് സംഘങ്ങളെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.

പൊലീസ് പുറത്തുവിട്ട സീരിയല്‍ കില്ലറുടെ ഫോട്ടോ
Last Updated :20 January 2024, 9:15 am IST

ലക്‌നൗ:  ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയ 'സീരിയല്‍ കില്ലറുടെ'  ഫോട്ടോ പുറത്തുവിട്ട് പൊലീസ്. ഒളിവില്‍ പോയ കൊലയാളിയെ കണ്ടെത്താന്‍ ആറ് സംഘങ്ങളെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.

സത്രീകളെ കൊലപ്പെടുത്തിയ ശേഷം നഗ്നമാക്കിയ നിലയില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുകയാണ് ഇയാളുടെ പതിവെന്നും പൊലീസ് പറയുന്നു. മധ്യവയസ്‌കകളായ മൂന്ന് സ്ത്രീകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മരിച്ചവരില്‍ മൂന്നു പേരും അന്‍പതിനും അറുപതിനും ഇടയിലുള്ളവരായിരുന്നു.

ഡിസംബര്‍ ആറിനാണ് ആദ്യ കൊലപാതകം നടന്നത്. അയോധ്യ ജില്ലയിലെ ഖുഷേതി ഗ്രാമത്തിലാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 11 ദിവസങ്ങള്‍ക്കു ശേഷം സമാനമായ സാഹചര്യത്തില്‍ ബാരാബങ്കി നിവാസിയായ വീട്ടമ്മയുടെ മൃതദേഹവും കണ്ടെത്തി.12 ദിവസത്തിനു ശേഷമായിരുന്നു മൂന്നാമത്തെ കൊലപാതകം. ഡിസംബര്‍ 29ന് തതാറാ ഗ്രാമത്തിലുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. പിറ്റേ ദിവസം നഗ്നമായ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളുടെയും മുഖത്തും തലയിലുമുള്ള മുറിപ്പാടുകള്‍ സമാനമായിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now