
ഒരു മണിക്കൂര്‍ കൊണ്ട് കേദാര്‍നാഥ് ക്ഷേത്രത്തിലെത്താം; ലോകത്തില്‍ ഏറ്റവും നീളം കൂടിയ റോപ്പ് വേ വരുന്നു
സമുദ്രനിരപ്പില്‍ നിന്നും 11,500 അടി ഉയരത്തില്‍ ലോകത്തില്‍ ഏറ്റവും നീളംം കൂടിയ റോപ്പ് വേ നിര്‍മ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഡെറാഢൂണ്‍: സമുദ്രനിരപ്പില്‍ നിന്നും 11,500 അടി ഉയരത്തില്‍ ലോകത്തില്‍ ഏറ്റവും നീളംം കൂടിയ റോപ്പ് വേ നിര്‍മ്മിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. പതിനൊന്നര കിലോമീറ്റര്‍ നീളത്തിലാണ് റോപ്പ് വേ നിര്‍മ്മിക്കുന്നത്. ഇതോടെ തീര്‍ഥാടകര്‍ക്ക് കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്താന്‍ എടുക്കുന്ന സമയം ഗണ്യമായി കുറയും.
ഗൗരികുണ്ടില്‍ നിന്ന് പതിനാറ് കിലോമീറ്റര്‍ ദൂരമാണ് കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ളത്. ഇതിനായി ഒരുദിവസം മുഴുവന്‍ എടുക്കും. റോപ്പ് വേ വരുന്നതോടെ ഒരുമണിക്കൂര്‍ കൊണ്ട് സോനപ്രയാഗില്‍ നിന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലെത്താന്‍ കഴിയും.
നവംബര്‍ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് സന്ദര്‍ശനത്തിനിടെ റോപ്പ് വേകളുടെ പണി ഉടന്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. കേദാര്‍നാഥ് റോപ്പ്വേയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ടെന്‍ഡര്‍ ഉടന്‍ നല്‍കുമെന്നും ഉത്തരാഖണ്ഡ് ടൂറിസം സെക്രട്ടറി ദിലീപ് ജവാല്‍ക്കര്‍ പറഞ്ഞു. ഗൗരികുണ്ഡില്‍ നിന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് ഒരു റോപ്പ് വേ നിര്‍മ്മിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ പിന്നീട് സോന്‍പ്രയാഗിലേക്ക് മാറ്റുകയായിരുന്നുവെന്നും കേദാര്‍നാഥ് റോപ്പ് വേ പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് എസ് കെ ജെയിന് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
