
യു പിയിൽ അവസാനഘട്ടം ഇന്ന് ; വോട്ടെടുപ്പ് തുടങ്ങി
വാരാണസി ഉൾപ്പടെ 54 നിയമസഭ സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ്

ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴ് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസി ഉൾപ്പടെ 54 നിയമസഭ സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ്. 613 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 2.06 കോടി വോട്ടർമാരാണുള്ളത്.
അഖിലേഷ് യാദവിന്റെ അസംഗഡും ഇന്ന് വിധിയെഴുതും. മന്ത്രിമാരായ നീലകണ്ഠ് തിവാരി, അനിൽ രാജ്ഭർ, രവീന്ദ്ര ജയ്സ്വാൾ, ഗിരീഷ് യാദവ്, രാമശങ്കർ സിങ് പട്ടേൽ എന്നിവരാണ് ഇന്ന് മത്സരിക്കുന്ന പ്രമുഖർ. ബിജെപിയും സമാജ്‌വാദി പാർട്ടിയും രൂപവത്കരിച്ച സഖ്യങ്ങളുടെ പരീക്ഷണം കൂടിയാണ് അവസാന വട്ട പോളിങ്. മാർച്ച് 10 വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ.
Voting underway at National Inter College in South Varanasi area in the seventh phase of #UttarPradeshElections2022 pic.twitter.com/i8j1mgQKI0
â ANI UP/Uttarakhand (@ANINewsUP) March 7, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം


