വാസ്തു വിദഗ്ധന്‍ ചന്ദ്രശേഖര്‍ ഗുരുജി കുത്തേറ്റു മരിച്ചു; കൊലപാതക ദൃശ്യങ്ങള്‍ പുറത്ത്‌

ചന്ദ്രശേഖര്‍ ഗുരുജിക്കു കുത്തേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

Chandrashekhar_Guruji
Last Updated :20 January 2024, 9:03 am IST

ഹുബ്ബാലി: പ്രമുഖ വാസ്തു വിദഗ്ധനും സരള്‍ വാസ്തു മേധാവിയുമായ ചന്ദ്രശേഖര്‍ ഗുരുജി കുത്തേറ്റു മരിച്ചു. കര്‍ണാടകയിലെ ഒരു ഹോട്ടലില്‍ വച്ചാണ് അദ്ദേഹത്തിനു കുത്തേറ്റത്.

ചന്ദ്രശേഖര്‍ ഗുരുജിക്കു കുത്തേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രണ്ടു പേര്‍ ചേര്‍ന്ന് ചന്ദ്രശേഖറിനെ വീണ്ടും വീണ്ടും കുത്തുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. 

കൊലയാളികള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായി പൊലീസ് അറിയിച്ചു. 

ബഗല്‍കോട്ട് സ്വദേശിയായ ചന്ദ്രശേഖര്‍ നേരത്തെ കോണ്‍ട്രാക്ടര്‍ ആയിരുന്നു. പന്നീടു മുംബൈയില്‍ താമസമാക്കിയ അദ്ദേഹം വാസ്തു രംഗത്തേക്കു കടന്നു. 

കുടുംബത്തിലെ ഒരു കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ചന്ദ്രശേഖര്‍ നാട്ടിലെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now