സംഭവിച്ചത് ചെറിയ പിഴവല്ലെന്നും തന്റെ മതവികാരങ്ങളെയും അനുഷ്ടാനങ്ങളെയുമാണ് ദ്രോഹിച്ചതെന്നും യുവതി പറഞ്ഞു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

ലഖ്നൗ: ശുദ്ധ സസ്യാഹാരിയായ യുവതിക്ക് നോൺ വെജ് പിസ നൽകിയ റെസ്റ്റോറന്റിനെതിരെ പരാതി. ഉപഭോക്തൃ കോടതിയെ സമീപിച്ച ഇവർ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ​ഗാസിയാബാദ് സ്വദേശിയായ ദീപാലി ത്യാ​ഗി എന്ന യുവതിയാണ് മോശം അനുഭവത്തെതുടർന്ന് പരാതിയുമായി രം​ഗത്തെത്തിയത്. 

മതവിശ്വാസങ്ങളുടെയും കുടുംബ പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ സ്വന്തം തീരുമാനത്തിലാണ് സസ്യാഹാരി ആയി തുടർന്നിരുന്നതെന്നും തനിക്ക് മാംസം അടങ്ങിയ പിസ കഴിക്കേണ്ടി വന്നെന്നും യുവതി പരാതിയിൽ പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ച് 21നാണ് ഗാസിയാബാദിലുള്ള പിസ ഔട്ട്ലറ്റിൽ നിന്ന് ദീപാലി  വെജിറ്റേറിയൻ പിസ്സയ്ക്ക് ഓർഡർ നൽകിയത്. പിസയുമായി ഡെലിവറി ബോയ് എത്താൻ താമസിച്ചതുമൂലം കൈയിൽ കിട്ടയതോടെ അത് കഴിക്കുകയായിരുന്നു ദീപാലി. കഴിച്ചശേഷമാണ് പിസയിൽ മഷ്റൂമിന് പകരം ഇറച്ചി കഷണങ്ങളാണെന്ന് മനസിലായത്. ദീപാലി ഉടൻ കസ്റ്റമർ കെയറിൽ വിളിച്ച് ശുദ്ധ വെജിറ്റേറിയനായ തന്റെ വീട്ടിൽ മാംസം എത്തിച്ചതിന് പരാതിപ്പെട്ടു. 

പരാതി പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷം റെസ്റ്റോറന്റിലെ മാനേജർ ദീപാലിയെ വിളിച്ച് വീട്ടിലെ എല്ലാവർക്കും സൗജന്യമായി പിസ എത്തിച്ചുനൽകാമെന്ന് അറിയിച്ചു. എന്നാൽ സംഭവിച്ചത് ചെറിയ പിഴവല്ലെന്നും തന്റെ മതവികാരങ്ങളെയും അനുഷ്ടാനങ്ങളെയുമാണ് ദ്രോഹിച്ചതെന്നും യുവതി പറഞ്ഞു. ഇതിന് പരിഹാരമായി ദീർഘവും ചിലവേറിയതുമായ അനുഷ്ടാനങ്ങൾ നടത്തണമെന്നും യുവതി പറഞ്ഞു. ഇത് ലക്ഷങ്ങൾ ചിലവുവരുന്നതാണെന്ന് യുവതി പരാതിയിൽ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates