സ്‌കൂളില്‍ പുലി, അടുക്കള വാതിലില്‍ സുഷിരമിട്ടു; മയക്കുമരുന്ന് പ്രയോഗം, നാലുമണിക്കൂര്‍ നീണ്ട രക്ഷാദൗത്യം- വീഡിയോ 

മഹാരാഷ്ട്ര അഹമ്മദ്‌നഗറിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ കുടുങ്ങിയ പുലിയെയാണ് രക്ഷിച്ചത്

സ്‌കൂളില്‍ കുടുങ്ങിപ്പോയ പുലി
Last Updated :20 January 2024, 8:46 am IST
Edited by :migrator

ജനവാസകേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ വരുന്നത് ഇന്ന് അസാധാരണ സംഭവമല്ല. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വന്യമൃഗങ്ങളെ ഉചിതമായ രീതയില്‍ കൈകാര്യം ചെയ്തില്ലായെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് അത് വഴിവെക്കാം. സ്‌കൂളില്‍ കുടുങ്ങിയ പുലിയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

മഹാരാഷ്ട്ര അഹമ്മദ്‌നഗറിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ കുടുങ്ങിയ പുലിയെയാണ് രക്ഷിച്ചത്. നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇതിനെ രക്ഷിച്ചത്. സ്‌കൂളിന്റെ കാന്റീനിലേക്ക് പുലി നടന്നുനീങ്ങുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പരിക്കേറ്റതിനെ തുടര്‍ന്ന് പുലി അവശനിലയിലായിരുന്നു. വൈല്‍ഡ് ലൈഫ് എസ്ഒഎസിന്റെ യൂട്യൂബ് പേജാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
 
കാന്റീനിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേയ്ക്ക് പോകുന്നതിനുമുള്ള വഴികള്‍ സുരക്ഷിതമാക്കിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പിടികൂടിയത്. ആദ്യം കാന്റീനില്‍ പുലി എവിടെയാണ് എന്ന് കണ്ടെത്തി. അടുക്കളയ്ക്ക് സമീപമാണ് പുലിയെന്ന് കണ്ടെത്തിയതോടെ, അടുക്കള വാതിലില്‍ സുഷിരമിട്ടു. തുടര്‍ന്ന് ഇതുവഴി പുലിയെ മയക്കികിടത്തുന്നതിന് മരുന്ന് കുത്തിവെച്ചാണ് പുലിയെ സ്‌കൂളിന്റെ പുറത്തേയ്ക്ക് എത്തിച്ചത്. പുലിക്ക് ചികിത്സ നല്‍കി വരുന്നതായി അധികൃതര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now