ഹിജാബ് വിവാദത്തിനിടെ കര്‍ണാടകയിലെ സ്‌കൂളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ നിസ്‌കരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്

വിഡിയോ ദൃശ്യം
Last Updated :20 January 2024, 8:58 am IST

News Now

മംഗളൂരു: ഹിജാബ് വിവാദത്തിനിടെ കര്‍ണാടകയിലെ സ്‌കൂളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ നിസ്‌കരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ദക്ഷിണ കന്നഡ ജില്ലയിലെ കബാഡ പ്രൈമറി സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഫെബ്രുവരി നാലിന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെയാണ് സോഷ്യല്‍ മീഡിയയില്‍ ഇതു വ്യാപകമായി പ്രചരിച്ചത്. 

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെ സ്‌കൂളില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി.

സ്‌കൂളില്‍ മതപരമായ പ്രവൃത്തികളൊന്നും പാടില്ലെന്നു വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധ്യാപകര്‍ അധികൃതരെ അറിയിച്ചു. നിസ്‌കാരം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ഇക്കാര്യം അറിയിച്ചത്. 

സംഭവത്തെക്കുറിച്ചു വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.