
News Now
രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി

'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

ന്യൂഡല്ഹി: വീട്ടുജോലിക്ക് നിര്ത്തിയ പത്തുവയസുകാരിയെ ഉപദ്രവിച്ചെന്നാരോപിച്ച് പൈലറ്റിനെയും ഭര്ത്താവിനെയും തല്ലി ആള്ക്കൂട്ടം. ഡല്ഹിയിലെ ദ്വാരകയിലാണ് സംഭവം പൈലറ്റ് യൂണിഫോമിലുളള യുവതിയെ ആള്ക്കൂട്ടം വലിച്ചിട്ട് തല്ലുന്നത് വീഡിയോയില് കാണാം.
തല്ലരുതേയെന്ന് യുവതി അപേക്ഷിക്കുന്നുണ്ടെങ്കിലും ഒരുകൂട്ടം സ്ത്രീകള് യുവതിയുടെ മുടിയില്പിടിച്ച് വലിച്ചിട്ട് തല്ലുന്നത് കാണാം. യുവതി ക്ഷമ ചോദിച്ചെങ്കിലും ആള്ക്കൂട്ടം അതുകേള്ക്കാതെ മര്ദനം തുടരുന്നു.
ഈ സമയത്ത് യുവതിയുടെ ഭര്ത്താവിനെയും ഒരു സംഘം ആളുകള് മര്ദിച്ചു. ആള്ക്കൂട്ട ആക്രമണത്തില് നിന്ന് ഭാര്യയെ രക്ഷിക്കാന് ശ്രമിക്കുന്നതിനിടെയാണ് ഇയാള്ക്ക് നേരെ ആക്രമണം ഉണ്ടായത്.
#WATCH | A woman pilot and her husband, also an airline staff, were thrashed by a mob in Delhi's Dwarka for allegedly employing a 10-year-old girl as a domestic help and torturing her.
â ANI (@ANI) July 19, 2023
The girl has been medically examined. Case registered u/s 323,324,342 IPC and Child Labour⦠pic.twitter.com/qlpH0HuO0z
രണ്ടുമാസം മുന്പാണ് പെണ്കുട്ടി പൈലറ്റിന്റെ വീട്ടില് ജോലിക്കായി എത്തിയത്. പെണ്കുട്ടിയുടെ കൈകളിലെ മുറിവുകള് കണ്ട ബന്ധു ഇന്ന് ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്ന്ന് ദമ്പതികള് പെണ്കുട്ടിയെ ക്രൂരമായി മര്ദിച്ചെന്ന വാര്ത്ത പ്രദേശമാകെ പരന്നു. പെണ്കുട്ടിയുടെ കൈയിലും കണ്ണിനും താഴെയുള്ള മുറിവേറ്റ പാടുകള് കണ്ടതോടെ ആള്ക്കൂട്ടം ദമ്പതികളെ ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തു.
പെണ്കുട്ടിയുടെ കൈയില് പൊള്ളലേറ്റ പാടുകള് കണ്ടെത്തിയതായി മുതിര്ന്ന പൊലീസ് ഉദ്യോസഥന് പറഞ്ഞു. പെണ്കുട്ടിയുടെ വൈദ്യപരിശോധന നടത്തിയതായും കുട്ടിക്ക് കൗണ്സിലിങ് നല്കിയതായും അദ്ദേഹം പറഞ്ഞു. ബാലവേല നിയമം ഉള്പ്പടെ വിവിധ വകുപ്പുകള് പ്രകാരം ദമ്പതികള്ക്കെതിരെ കേസ് എടുത്തതായും അദ്ദേഹം പറഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



