പട്ടാപ്പകല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം; പിന്നില്‍ മുഖംമറച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ - വീഡിയോ 

ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം

ബൈക്കിലെത്തിയ രണ്ടുപേര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ഒഴിക്കുന്ന ദൃശ്യം
Last Updated :20 January 2024, 9:10 am IST
Edited by :migrator

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം. റോഡരികില്‍ നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ സംഘമാണ് യുവതിയുടെ മുഖത്തേയ്ക്ക് ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ 17കാരിയെ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദക്ഷിണ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ദ്വാരക മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവം. ഇളയ സഹോദരിക്കൊപ്പമാണ് 17കാരി വീട്ടില്‍ നിന്ന് ഇറങ്ങിയത്. റോഡരികില്‍ വച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം 17കാരിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മുഖംമറച്ചെത്തിയ സംഘമാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ്‌
അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now