നടുറോഡില്‍ തലകുത്തി മറിഞ്ഞ് സ്‌കോര്‍പിയോ; ബലൂണ്‍ വില്‍പ്പനക്കാരന് ദാരുണാന്ത്യം; വൈറല്‍ വീഡിയോ

അമിതവേഗതയില്‍ എത്തിയ സ്‌കോര്‍പിയോ നിയന്ത്രണം വിട്ട് ബലൂണ്‍ വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:26 am IST

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ അമിതവേഗത്തിലെത്തിയ സ്‌കോര്‍പിയോ നിയന്ത്രണം വിട്ട് റോഡില്‍ 'തലകുത്തി' മറിയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ റോഡില്‍ ഉണ്ടായിരുന്ന ബലൂണ്‍ വില്‍പ്പനക്കാരന്‍ സ്‌കോര്‍പിയോ ഇടിച്ച് മരിച്ചു.

അമിതവേഗതയില്‍ എത്തിയ സ്‌കോര്‍പിയോ നിയന്ത്രണം വിട്ട് ബലൂണ്‍ വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അയാള്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സ്‌കോര്‍പിയോ റോഡില്‍ നിന്ന് രണ്ട് തവണ മറിഞ്ഞ ശേഷം ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്ന വാഹനത്തില്‍ നിരവധി മദ്യകുപ്പികള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

നഗരത്തിലെ റെയില്‍വേ കോളനിയില്‍ താമസിക്കുന്ന ഭാനു എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തതായും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ സ്‌കോര്‍പിയോ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now