
ഹിന്ദു യുവാവിനൊപ്പം സ്കൂട്ടറിൽ, യുവതിയെ വഴിയിൽ നിർത്തി ബുർഖ ഊരിച്ചു; വിഡിയോ വൈറൽ
പെൺകുട്ടി സമുദായത്തിന് അപമാനമാണെന്ന വാദത്തോടെയാണ് അക്രമികൾ ബുർഖ അഴിപ്പിച്ചത്
ഭോപ്പാൽ: യുവാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ സ്ത്രീയ്ക്കെതിരെ സദാചാര ആക്രമണം. ഹിന്ദുവായ യുവാവിനൊപ്പം സഞ്ചരിക്കുന്നുവെന്ന സംശയത്തേത്തുടർന്ന് യുവതിയോട് ഹിജാബും ബുർഖയും നീക്കം ചെയ്യാൻ ഒരു കൂട്ടം ആളുകൾ ആവശ്യപ്പെടുകയായിരുന്നു. ഭോപ്പാലിലെ ഇസ്ലാം നഗറിൽ വച്ചാണ് യുവതിക്ക് ദുരനുഭവം നേരിട്ടത്.
ഇരുവരെയും വഴിയിൽ തടഞ്ഞുവച്ച സംഘം യുവതിയോട് ബുർഖയും ഹിജാബും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അക്രമികൾ ബുർഖ അഴിച്ച് വാങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പെൺകുട്ടി സമുദായത്തിന് അപമാനമാണെന്ന വാദത്തോടെയാണ് അക്രമികൾ ബുർഖ അഴിപ്പിച്ചത്. ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്ന് മുന്നറിയിപ്പ് നൽകിയാണ് ഇവരെ വിട്ടയച്ചത്.
സംഭവത്തിൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. വിഡിയോയിൽ കണ്ട അക്രമികളെ മുന്നറിയിപ്പ് നൽകി വിട്ടയച്ചതായി പൊലീസ് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. ശനിയാഴ്ചയാണ് സംഭവം നടന്നത്.
A woman was riding scooter with a man when some people stopped them on a narrow street in Islam Nagar, Bhopal and asked her to remove the hijab that she was wearing. Its is suspected that the people believed the man was Hindu and the girl Muslim. #SickMentality pic.twitter.com/CqPWOMqEn8
â Karan Pal (@karanktbd) October 16, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






