വിജയ് ആദ്യം പിന്തുണ തേടട്ടെ; അഭിപ്രായം അപ്പോള്‍ പറയാമെന്ന് ഇടതുപാര്‍ട്ടികള്‍; പിന്തുണയ്ക്കില്ലെന്ന് വൈക്കോ
കേവല ഭൂരിപക്ഷത്തിന് 10 എംഎല്‍എമാരുടെ കുറവുള്ള സാഹചര്യത്തില്‍ ഭൂരിപക്ഷം എങ്ങനെ ഉറപ്പാക്കുമെന്ന ചോദ്യത്തിന്, പാര്‍ട്ടി അധ്യക്ഷന്‍ അത് പരിഹരിക്കുമെന്ന് ടിവികെ നേതാവ് നഞ്ചില്‍ സമ്പത്ത് പറഞ്ഞു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയതിന് പിന്നാലെ ടിവികെ എംഎല്‍എമാരുടെ യോഗം വിളിച്ച് വിജയ്. ടിവികെ ആസ്ഥാനത്ത് എത്തിയ വിജയിന് എംഎല്‍എമാരും പാര്‍ട്ടി പ്രവര്‍ത്തകരും ഉജ്ജ്വലമായ സ്വീകരണമാണ് നല്‍കിയത്. പാര്‍ട്ടി ആസ്ഥാനത്ത് ഇവി രാമസാമി, ബിആര്‍ അംബേദ്കര്‍, കെ കാമരാജ്, വേലു നാച്ചിയാര്‍, അഞ്ജലൈ അമ്മാള്‍ എന്നിവരുടെ ചിത്രങ്ങളില്‍ വിജയ് പുഷ്പാര്‍ച്ചന നടത്തി. എംഎല്‍എമാര്‍ വിജയ് യെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.
കേവല ഭൂരിപക്ഷത്തിന് 10 എംഎല്‍എമാരുടെ കുറവുള്ള സാഹചര്യത്തില്‍ ഭൂരിപക്ഷം എങ്ങനെ ഉറപ്പാക്കുമെന്ന ചോദ്യത്തിന്, പാര്‍ട്ടി അധ്യക്ഷന്‍ അത് പരിഹരിക്കുമെന്ന് ടിവികെ നേതാവ് നഞ്ചില്‍ സമ്പത്ത് പറഞ്ഞു. മാധ്യമങ്ങളോട് പറഞ്ഞു. 'ശുഭകരമായ ഒരു ഫലമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഉടന്‍ തന്നെ നല്ല വാര്‍ത്ത പ്രതീക്ഷിക്കാം,' അദ്ദേഹം പറഞ്ഞു.
വിജയ് യുടെ പാര്‍ട്ടിക്ക് പിന്തുണ നല്‍കില്ലെന്ന് എംഡിഎംകെ നേതാവ് വൈക്കോ പറഞ്ഞു. രാഷ്ട്രീയത്തിലെ ഈ മാറ്റങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഡിഎംകെ പരാജയത്തില്‍ പാഠം ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 1962ല്‍ ഡിഎംകെ സ്ഥാപകന്‍ അണ്ണാ ദുരൈ പരാജയപ്പെട്ടതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ പരാജയം ഡിഎംകെയുടെ അവസാനമല്ലെന്നും അദ്ദേഹം പറഞ്ഞു. ടിവികെ തങ്ങളെ സമീപിക്കുകപോലുമില്ല. തങ്ങള്‍ ഡിഎംകെയ്ക്കൊപ്പം ഉറച്ചനില്ക്കുമെന്നും വൈക്കോ പറഞ്ഞു.
വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് കോണ്‍ഗ്രസിന്റെ പിന്തുണയോടെ മാത്രം തമിഴ്നാട്ടില്‍ അധികാരത്തില്‍ വരാനാകില്ലെന്ന് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന് പറഞ്ഞു. കോണ്‍ഗ്രസിന് നിലവില്‍ അഞ്ച് എംഎല്‍എമാര്‍ മാത്രമാണുള്ളതെന്നും അതിനാല്‍ അവരുടെ പിന്തുണ കൊണ്ട് മാത്രം വിജയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ടിവികെക്ക് എഐഎഡിഎംകെയുടെ പിന്തുണ ആവശ്യമാണെന്നും ഇളങ്കോവന് പ്രസ്താവിച്ചു. എഐഎഡിഎംകെയ്ക്ക് ബിജെപി എന്ത് നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളതെന്ന് അറിയില്ല. എഐഎഡിഎംകെ വിജയ്യെ പിന്തുണയ്ക്കുന്നില്ലെങ്കില്‍, അവിടെ ഒരു തൂക്കുസഭ വരികയും വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരികയും ചെയ്യും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കും. അധികാരം പിടിക്കുക എന്നത് മാത്രമല്ല ഡിഎംകെയുടെ അജണ്ടയെന്നും പതിറ്റാണ്ടുകളായി പാര്‍ട്ടി അധികാരത്തിലിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടിവികെയ്ക്ക് പിന്തുണ നല്കുന്ന കാര്യത്തില്‍ വിടുതലൈ ചിരുതൈഗള്‍ കക്ഷി സിപിഐയോ, സിപിഎമ്മോ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വിസികെ അധ്യക്ഷന്‍ തോല് തിരുമാവളവന് പറഞ്ഞു. നിര്‍ണായകമായ എല്ലാ രാഷ്ട്രീയ തീരുമാനങ്ങളും മൂന്ന് പാര്‍ട്ടികളും സംയുക്തമായി മാത്രമേ കൈക്കൊള്ളുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളും ഇടത് പാര്‍ട്ടികളും ദീര്‍ഘകാലമായി മതനിരപേക്ഷ രാഷ്ട്രീയത്തില്‍ അണിനിരന്നവരാണെന്ന് ഇടതുനേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജയ് പിന്തുണ തേടി തങ്ങളെ സമീപിച്ചിട്ടില്ലെന്ന് ഇടതുനേതാക്കളും അഭിപ്രായപ്പെട്ടു.
234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടി വിജയ് നയിക്കുന്ന ടിവികെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഡിഎംകെ 59 സീറ്റുകളും എഐഎഡിഎംകെ 47 സീറ്റുകളുമാണ് നേടിയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 118 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Vijay chairs meeting of TVK MLAs after 108-seat victory in Tamil Nadu polls .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




