
'അവസരവാദികളുടെ പണപ്പെട്ടി സഖ്യം'; ടിവികെ മുന്നണിയെ പരിഹസിച്ച് ഡിഎംകെ
കോണ്‍ഗ്രസ് പാര്‍ട്ടിയെ വാങ്ങാന്‍ വിജയ് എന്താണ് പകരം നല്‍കിയതെന്ന് ഡിഎംകെ ചോദിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജോസഫ് വിജയിന്റെ തമിഴക വെട്രി കഴകവും ഭരണമുന്നണിയിലെ കക്ഷികളും ചേര്‍ന്നു രൂപീകരിച്ച മുന്നണിയെ പരിഹസിച്ച് പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ. അവസരവാദികളുടെ പണപ്പെട്ടി സഖ്യമെന്നാണ് ടിവികെ സഖ്യത്തെ ഡിഎംകെ വിശേഷിപ്പിച്ചത്. മനസാക്ഷിയില്ലാത്ത സഖ്യമാണത്. മുഖ്യമന്ത്രി വിജയ് അവസരവാദിയാണെന്നും ഡിഎംകെ ആരോപിച്ചു.
ഒരു കാലത്ത് തള്ളിക്കളഞ്ഞവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി വിജയ് ഇപ്പോള്‍ കൈകോര്‍ത്തിരിക്കുന്നത്. പണപ്പെട്ട സഖ്യ പാര്‍ട്ടികള്‍ എന്നാണ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വിജയ് വിശേഷിപ്പിച്ചിരുന്നത്. വിജയുടെ വാക്കുകള്‍ വെച്ച് നോക്കുമ്പോള്‍, ഈ സഖ്യത്തെ പണപ്പെട്ടി സഖ്യ പാര്‍ട്ടികള്‍ എന്നല്ലേ വിശേഷിപ്പിക്കേണ്ടതെന്ന് ഡിഎംകെ മുഖപത്രമായ മുരശൊലിയില്‍ പറയുന്നു.
'സെക്യുലര്‍ സോഷ്യല്‍ ജസ്റ്റിസ് വിക്ടറി ഫ്രണ്ട്' എന്നാണ് ഭരണമുന്നണിയായ ടിവികെ സഖ്യത്തിന് പേരിട്ടിരിക്കുന്നത്. എന്നാല്‍ ഈ നേതാക്കളുടെ മുഖത്തേക്ക് നോക്കൂ എന്നും മുരശൊലി പത്രം പരിഹസിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഡിഎംകെയ്ക്ക് വിറ്റു എന്നാണ് മുമ്പ് വിജയ് പറഞ്ഞിരുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ വാങ്ങാന്‍ വിജയ് എന്താണ് പകരം നല്‍കിയതെന്നും ഡിഎംകെ ചോദിച്ചു.
ടിവികെ നേതാവും മുഖ്യമന്ത്രിയുമായ വിജയ്, കോണ്‍ഗ്രസ് തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് മാണിക്കം ടാഗോര്‍, വിടുതലെ ചിരുതൈ കച്ചി നേതാവ് തോല്‍ തിരുമാവളവന്‍, മുസ്ലിം ലീഗ് നേതാവ് കെ എം ഖാദര്‍ മൊയ്തീന്‍, എംഡിഎംകെ നേതാവ് വൈകോ എന്നിവരാണ് പുതിയ മുന്നണിക്ക് പേരിടാന്‍ കൂടിയ യോഗശേഷം മാധ്യമങ്ങളെ കണ്ടത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
DMK dubs TVK bloc 'opportunistic cash box alliance'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സ്ത്രീകള്‍ക്കെതിരെ ദ്വയാര്‍ഥ പ്രയോഗം വേണ്ട; തൃഷ വിവാദത്തിന് പിന്നാലെ വിജയ്

20 ലക്ഷം ചതുരശ്ര അടി, 1200 കോടി ചെലവ്; തമിഴ്‌നാട്ടില്‍ പുതിയ നിയമസഭ സമുച്ചയം നിര്‍മ്മിക്കാന്‍ വിജയ് സര്‍ക്കാര്‍



