വാര്‍ത്താസമ്മേളനത്തിലെ കളിതമാശ; പൊലീസ് ഓഫീസറെ പിരിച്ചുവിട്ട് വിജയ്? എക്‌സില്‍ ചര്‍ച്ചകള്‍ക്ക് ചൂടേറുന്നു

വിഷയത്തില്‍ മുഖ്യമന്ത്രി ജോസഫ് വിജയ് തക്കതായ നടപടി സ്വീകരിച്ചതായാണ് എക്‌സില്‍ പ്രചരിക്കുന്നത്.

Vijay fires police officer who laughed at press conference? X sparks heated debate
പൊലീസ് ഓഫീസറെ പിരിച്ചുവിട്ട് വിജയ്? എക്‌സില്‍ ചര്‍ച്ചSamakalika Malayalam
Edited by :ചന്ദ്ര സ്വസ്തി
Last Updated :27 മേയ് 2026, 6:41 pm IST

ചെന്നൈ : കോയമ്പത്തൂരില്‍ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിന്റെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന്‍ കളിതമാശകളുമായി ചിരിച്ചുല്ലസിച്ച പൊലീസ് ഓഫീസര്‍ക്കെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. വിജയ്ക്ക് എക്‌സ് പ്ലാറ്റ്‌ഫോമില്‍ അഭിനന്ദന പ്രവാഹമുണ്ടെങ്കിലും ഇത്തരം നടപടി സ്വീകരിച്ചതായി ഔദ്യാഗിക അറിയിപ്പുണ്ടായിട്ടില്ല.

മെയ് 21 നാണ് കോയമ്പത്തൂരില്‍ പത്തുവയസുകാരി ക്രൂരമായ ആക്രമണത്തിനു വിധേയയായി കൊല്ലപ്പെട്ടത്. വീടിനടുത്തുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ കുട്ടിയെ കാണാതാവുകയും അടുത്ത ദിവസം മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

കേസിന്റെ വിശദ വിവരങ്ങള്‍ പങ്കുവെയ്ക്കാനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനവും വിവാദമായിരുന്നു. മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ചിരിച്ചുല്ലസിച്ചെന്നായിരുന്നു ആരോപണം. ഇതിനെതിരെയും ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.

വിഷയത്തില്‍ മുഖ്യമന്ത്രി ജോസഫ് വിജയ് തക്കതായ നടപടി സ്വീകരിച്ചതായാണ് എക്‌സില്‍ പ്രചരിക്കുന്നത്. ഐപിഎസ് ഓഫീസര്‍മാരെ സസ്‌പെന്റു ചെയ്തതായാണ് പോസ്റ്റുകള്‍. എന്നാല്‍ വാര്‍ത്തകള്‍ വ്യാജമാണെന്ന കമന്റുകളും പോസ്റ്റുകള്‍ക്കു താഴെ നിറയുന്നുണ്ട്.

അതേസമയം, ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഉടനടി കേസെടുക്കാനും, വേഗത്തില്‍ അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെസ്റ്റ് സോണ്‍ ആര്‍ വി രമ്യ ഭാരതി, കോയമ്പത്തൂര്‍ റേഞ്ച് ഡിഐജി പി സ്വാമിനാഥന്‍, കോയമ്പത്തൂര്‍ എസ്പി അല്ലപ്പള്ളി പവന്‍കുമാര്‍ റെഡ്ഡി എന്നിവര്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനമാണ് വിവാദായത്.

News Now

Summary

Vijay fires police officer who laughed at press conference? X sparks heated debate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates