
ക്ലാസ്സിനിടെ കൊച്ചുകുട്ടിയെക്കൊണ്ട് മസ്സാജ് ചെയ്യിച്ച് അധ്യാപിക, വീഡിയോ വൈറല്‍, നടപടി
ക്ലാസിലെ മറ്റു കുട്ടികളെ അധ്യാപിക ശകാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം
ലഖ്‌നൗ: ക്ലാസ് മുറിയില്‍ വെച്ച് അധ്യാപിക പ്രൈമറി ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ കൊണ്ട് കൈയില്‍ മസ്സാജ് ചെയ്യിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയിലെ പൊഖാരി സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്.
ക്ലാസ് സമയത്ത് മുറിയില്‍ കസേരയില്‍ ഇരുന്ന അധ്യാപിക വിദ്യാര്‍ത്ഥിയോട് കയ്യില്‍ മസ്സാജ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു കയ്യില്‍ കുട്ടി മസ്സാജ് ചെയ്യുമ്പോള്‍, മറ്റേ കൈ കൊണ്ട് വാട്ടര്‍ ബോട്ടിലില്‍ നിന്നും അധ്യാപിക വെള്ളം കുടിക്കുന്നതും വീഡിയോയിലുണ്ട്.
ഇതിനിടെ, ക്ലാസിലെ മറ്റു കുട്ടികളെ അധ്യാപിക ശകാരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്‌കൂളിലെ അസിസ്റ്റന്റ് ടീച്ചറായ ഊര്‍മ്മിള സിങ്ങാണ് കുട്ടിയെക്കൊണ്ട് മസ്സാജ് ചെയ്യിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Teacher having bicep Massage by students, Viral video from Hardoi UP govt school. pic.twitter.com/MF8lEQPvEZ
â Grading News (@GradingNews) July 27, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക



