
'വോട്ടര്‍ അധികാര്‍' യാത്രയ്ക്ക് തുടക്കം, ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്ന് രാഹുല്‍ ഗാന്ധി
ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ട് മോഷണ ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു

പട്ന: വോട്ടര്‍ പട്ടിക ക്രമക്കേടിനും, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുമെതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായി. ബിഹാറിലെ സസാറമില്‍ നിന്നാണ് യാത്ര തുടങ്ങിയത്.
സംസ്ഥാനത്തെ 13 സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര സെപ്റ്റംബര്‍ ഒന്നിന് പട്നയില്‍ സമാപിക്കും. യാത്രയിലുടനീളം കേന്ദ്രസര്‍ക്കാരിനെയും, തെരഞ്ഞെടുപ്പ് കമ്മീഷനെയും കൂടുതല്‍ തുറന്ന് കാട്ടാനാണ് തീരുമാനം. ഇന്ത്യാ സഖ്യം നേതാക്കളും യാത്രയില്‍ അണിനിരക്കും.
ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ട് മോഷണ ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. ഒരു കോടി പുതിയ വോട്ടര്‍മാരെ മഹാരാഷ്രയില് ചേര്‍ത്തു. ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. കള്ള വോട്ടുകള്‍കൊണ്ടാണ് ബിജെപി ജയിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ങ്ങളോ, മറ്റ് ഡിജിറ്റല്‍ തെളിവുകളോ കമ്മീഷന് നല്‍കുന്നില്ല. ബിഹാര്‍ ജനത വോട്ട് മോഷണം അനുവദിക്കില്ല. ബിഹാറില്‍ മാത്രമല്ല അസമിലും, മഹാരാഷ്ട്രയിലും, ബംഗാളിലുമൊക്കെ വോട്ട് മോഷണം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Voter rights march led by Rahul Gandhi and Tejashwi Yadav begins against voter list revision in Bihar
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


യുപിഐ നികുതി പിന്‍വലിക്കണമെന്ന് രാഹുല്‍; തീരുമാനത്തിന് പിന്നില്‍ വിദേശ സ്വാധീനമില്ലെന്ന് കേന്ദ്രം

'80 ശതമാനം ഇന്ത്യക്കാരും മാംസാഹാരം കഴിക്കുന്നവർ'; ബ്രിക്സിൽ സസ്യാഹാരം മാത്രം വിളമ്പിയതിനെതിരെ രാഹുൽ ഗാന്ധി


