
സിബിഐ അന്വേഷണം: ബംഗാളിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി, കേന്ദ്രത്തിന്റെ തടസ്സവാദം തള്ളി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കേസുകളില്‍ അന്വേഷണം നടത്തുന്നതിനുള്ള പൊതു അനുമതി പിന്‍വലിച്ചിട്ടും സിബിഐ നടപടികള്‍ തുടരുകയാണെന്ന, പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി. ഹര്‍ജി നിലനില്‍ക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം ജസ്റ്റിസുമാരായ ബിആര്‍ ഗവായിയും സന്ദീപ് മേത്തയും തള്ളി.
2018 നവംബര്‍ 16ന് പൊതു അനുമതി പിന്‍വലിച്ചെന്ന് ബംഗാള്‍ സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സംസ്ഥാനത്തെ കേസുകളില്‍ ഇപ്പോഴും സിബിഐ അന്വേഷണം തുടരുകയാണെന്ന് ബംഗാള്‍ അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹര്‍ജി നിലനില്‍ക്കുമെന്ന ഉത്തരവ് മെറിറ്റിനെ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയിലെ ആക്ഷേപം വാദം കേട്ടു തീരുമാനത്തില്‍ എത്തേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഓഗസ്റ്റ് 13ലേക്കു മാറ്റി.
സിബിഐയ്ക്കു സ്വന്തം നിലയ്ക്ക് ഒരു സംസ്ഥാനത്ത് കയറി അന്വേഷണം നടത്താനാവില്ലെന്ന് ബംഗാളിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് കപില്‍ സിബല്‍ വാദിച്ചു. ഏതു സംസ്ഥാനത്താണോ അന്വേഷണം നടത്തുന്നത് അവരുടെ അനുമതി വേണമെന്ന് സിബല്‍ പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്യുന്നതു സംബന്ധിച്ചോ അന്വേഷണവുമായി ബന്ധപ്പെട്ടോ പഴ്സനല്‍ മന്ത്രാലയമോ സര്‍ക്കാരോ സിബിഐയ്ക്കു നിര്‍ദേശമൊന്നും നല്‍കുന്നില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Related News


'ഞങ്ങൾ എവിടെ ഇരിക്കണം? ഇന്ത്യ ഗേറ്റിലോ ജന്തർ മന്ദറിലോ? ഒരിടം പറയൂ'; പോലീസിനെ ചോദ്യം ചെയ്ത് രാഹുൽ; ആകാശവാണി ഭവനിലേക്ക് ഇരച്ചുകയറി പ്രതിപക്ഷ നേതാക്കളും
ഇഡി പൊലീസ് മേധാവിക്ക് നല്കിയ കത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്; നടപടിയുമായി പഞ്ചാബ് ഹൈക്കോടതി

