ആദിവാസിയും വനവാസിയും തമ്മിലുള്ള വ്യത്യാസവും രാഹുല്‍ വ്യക്തമാക്കി. 

രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
Last Updated :22 January 2024, 7:52 pm IST

News Now


ദിസ്പൂര്‍: ആദിവാസി വിഭാഗങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടി ആദിവാസികള്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍, ബിജെപി അവരെ വനവാസി എന്നു പറഞ്ഞു പരിമിതപ്പെടുത്തുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ എത്തിയപ്പോഴാണ് രാഹുലിന്റെ പ്രസ്താവന. ആദിവാസിയും വനവാസിയും തമ്മിലുള്ള വ്യത്യാസവും രാഹുല്‍ വ്യക്തമാക്കി. 

''ഞങ്ങള്‍ നിങ്ങളെ ആദിവാസികള്‍ എന്നാണു വിളിക്കുന്നത്. അവര്‍ നിങ്ങളെ വനവാസികളെന്നും. രണ്ടിന്റെയും വ്യത്യാസം എന്താണെന്നു നിങ്ങള്‍ക്ക് അറിയാമോ? ആദിവാസി എന്നാല്‍ ആദിമ പൗരന്മാരെന്നാണ് അര്‍ഥം. ഭൂമിയിലേക്ക് ആദ്യം എത്തിയവര്‍. വനവാസിയെന്നാല്‍ വനത്തില്‍ തന്നെ ജീവിക്കുന്നവര്‍. നിങ്ങള്‍ വനത്തില്‍ തന്നെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണു ബിജെപിക്കാര്‍.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലെ മജുലിയിലാണ് രാഹുല്‍ ഗാന്ധിയുള്ളത്. വ്യാഴാഴ്ചയാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസമില്‍ പ്രവേശിച്ചത്.  

കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും നിങ്ങളുടെ കുട്ടികള്‍ പോകുന്നതും ഇംഗ്ലിഷ് പഠിക്കുന്നതും ബിസിനസ് നടത്തുന്നതും അവര്‍ക്ക് താല്‍പര്യമില്ല. നിങ്ങളില്‍നിന്ന് എന്താണോ എടുത്തത് അതു തിരികെ നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഭൂമി, വനം, വെള്ളം എല്ലാം നിങ്ങള്‍ക്കു തിരികെ ലഭിക്കണം. നിങ്ങളുടേത് നിങ്ങള്‍ക്കു തിരികെ നല്‍കാനാണു ഞങ്ങള്‍ ട്രൈബല്‍ ബില്ലുകളും നിയമങ്ങളും കൊണ്ടുവന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates