'ഭീകരതയ്ക്ക് എതിരെ ഒരുമിച്ചു പോരാടണം'; മോദി-പുടിന്‍ കൂടിക്കാഴ്ച ആരംഭിച്ചു

ഹൈദരാബാദ് ഹൗസിലെത്തിയ പുടിനെ മോദി സ്വീകരിച്ചു

ചിത്രം: എഎന്‍ഐ
Last Updated :20 January 2024, 8:52 am IST



ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചു. ഹൈദരാബാദ് ഹൗസിലെത്തിയ പുടിനെ മോദി സ്വീകരിച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ റഷ്യ നല്‍കിയ പിന്തുണയ്ക്കു നന്ദിയുണ്ടെന്ന് മോദി അറിയിച്ചു. പുടിന്റെ സന്ദര്‍ശനം ഇന്ത്യ റഷ്യ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വെല്ലുവിളിയായി നിന്നെങ്കിലും ഇന്ത്യ റഷ്യ ബന്ധത്തിന്റെ വളര്‍ച്ചയ്ക്കു യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ശക്തരാകാന്‍ നയതന്ത്ര ബന്ധം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ പ്രധാന ശക്തിയായാണ് റഷ്യ കാണുന്നത്. ഇന്ത്യ റഷ്യയുടെ നല്ല സുഹൃത്താണ്. ഇന്ത്യ-റഷ്യ സൈനിക സഹകരണം സമാനതകളില്ലാത്തതാണെന്ന് പുടിന്‍ പറഞ്ഞു. ഭീകരതയ്‌ക്കെതിരെ ഒരുമിച്ചു പോരാടണമെന്നും അദ്ദേഹം വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now